Image

ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പ്‌: ഹാര്‍ദിക്‌ പട്ടേല്‍ കോണ്‍ഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ചു

Published on 23 November, 2017
ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പ്‌: ഹാര്‍ദിക്‌ പട്ടേല്‍ കോണ്‍ഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ചു


അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനാണെന്ന്‌ പട്ടീദാര്‍ സമുദായ നേതാവ്‌ ഹാര്‍ദിക്‌ പട്ടേല്‍. ബിജെപിക്കെതിരെ വോട്ട്‌ ചെയ്യാന്‍ ആഹ്വാനം ചെയ്യുമ്പോളും മാസങ്ങളായി കോണ്‍ഗ്രസിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതെ മുന്നോട്ട്‌ പോവുകയായിരുന്നു ഹാര്‍ദിക്‌ പട്ടേലും പട്ടീദാര്‍ അനാമത്‌ ആന്ദോളന്‍ സമിതിയും.

 അതേസമയം കോണ്‍ഗ്രസും ബിജെപിയെ ഒരു പോലെ തന്നെയാണ്‌ എന്ന്‌ പറഞ്ഞ്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഹാര്‍ദിക്‌ പട്ടേല്‍ കോണ്‍ഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ കോണ്‍ഗ്രസും പാട്ടിദാര്‍ സമിതിയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. 12 സീറ്റ്‌ ചോദിച്ച പാട്ടിദാര്‍ സമിതിക്ക്‌ ഒരു സീറ്റ്‌ മാത്രമാണ്‌ കോണ്‍ഗ്രസ്‌ കൊടുത്തത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. സൂറത്തിലെ കോണ്‍ഗ്രസ്‌ ഓഫീസ്‌ പട്ടേല്‍ യുവാക്കള്‍ അടിച്ചുതകര്‍ക്കുന്ന നില വരെയുണ്ടായി. ബിജെപിയെ പരാജയപ്പെടുത്തുകയാണ്‌ പ്രധാന ലക്ഷ്യമെന്ന്‌ ഹാര്‍ദിക്‌ പട്ടേല്‍ വ്യക്തമാക്കി.

 പട്ടേല്‍ സമുദായത്തിന്‌ ഗുജറാത്തില്‍ 14 ശതമാനം വോട്ട്‌ വിഹിതമുണ്ട്‌. പട്ടേല്‍ സമുദായത്തിന്‌ സംവരണം നല്‍കുന്നത്‌ സംബന്ധിച്ച്‌ രാഹുല്‍ ഗാന്ധി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്‌ എന്നാണ്‌ ഹാര്‍ദിക്‌ പട്ടേല്‍ പറയുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക