Image

പദ്മാവതി സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി സിനിമാ ലോകം

Published on 25 November, 2017
പദ്മാവതി സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി സിനിമാ ലോകം

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി സിനിമാ ലോകം രംഗത്ത്. നാളെ 15 മിനുട്ട് നേരത്തേക്ക് ഷൂട്ടിങ് ലൊക്കേഷന്‍ ബ്ലാക്ക് ഔട്ട് ചെയ്തുള്ള വ്യത്യസ്ത പ്രതിഷേധത്തിനാണ് സിനിമാ ലോകം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സംവിധാനങ്ങളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

‘പദ്മാവതിക്കും സഞ്ജയ് ലീല ബന്‍സാലിക്കും നല്‍കുന്ന പിന്തുണ തുടര്‍ന്ന് കൊണ്ടേയിരിക്കും. കാരണം തന്റേതായ രീതിയില്‍ ഒരു കഥ പറയുക എന്നത് ഒരു സൃഷ്ടാവിനെ സംബന്ധിച്ച് അയാളുടെ പ്രാഥമിക അവകാശമാണ്.’, ഐഎഫ്ടിഡിഎ പ്രതിനിധി അശോക് പണ്ഡിറ്റ് പറയുന്നു.

‘ഉത്തരവാദിത്വബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രസംബന്ധിയായ ഒരു ചലച്ചിത്രം സൃഷ്ടിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, വലിയ ഉത്തരവാദിത്വമാണ്. സിനിമയോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായി ഞായറാഴ്ച്ച മുംബൈയിലെ സിനിമക്കാര്‍ ഒത്തുചേരും. മുംബൈയിലെ എല്ലാ ഷൂട്ടിങ്ങ് യൂണിറ്റുകളും ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് ലൈറ്റുകള്‍ ഓഫ് ചെയ്ത് പ്രതിഷേധത്തില്‍ പങ്കുചേരും.’ പണ്ഡിറ്റ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക