Image

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം

Published on 25 November, 2017
റിയാദ് ടാക്കീസിന് പുതിയ നേതൃത്വം

റിയാദ്: റിയാദിലെ കലാസാംസ്‌കാരിക രംഗത്ത് ഉജ്ജ്വല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സൗഹൃദകൂട്ടായ്മയായ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം നിലവില്‍വന്നു. 

പുതിയ ഭാരവാഹികളായി സലാം പെരുന്പാവൂര്‍ (പ്രസിഡന്റ്), ഫാസില്‍ ഹാഷിം, അരുണ്‍ പൂവാര്‍ (വൈസ് പ്രസിഡന്റുമാര്‍), നവാസ് ഒപ്പീസ് (സെക്രട്ടറി), സിജോ മാവേലിക്കര, നബീല്‍ ഷാ മഞ്ചേരി (ജോയിന്റ് സെക്രട്ടറിമാര്‍), രാജീവ് മാരൂര്‍ (ട്രഷറര്‍), റിജോഷ് കടലുണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കോ ഓര്‍ഡിനേറ്ററായി ഷൈജു പച്ച, സജിത്ത് ഖാന്‍ (ഐടി),ഫരീദ് ജാസ്, സുനില്‍ ബാബു എടവണ്ണ (മീഡിയ), ഹരിമോന്‍ കായംകുളം, മജു അഞ്ചല്‍ (ആര്‍ട്‌സ്), ഫൈസി കൊച്ചു, നൗഷാദ് പള്ളത്ത് (സ്‌പോര്‍ട്‌സ്) എന്നിവരേയും തെരഞ്ഞെടുത്തു. 

ഷിഫാ ലുലു ഇസത്രയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സലാം പെരുന്പാവൂര്‍ ആമുഖ പ്രസംഗം നടത്തി പ്രസിഡന്റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ആലുവ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിജോ മാവേലിക്കര വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അലി ആലുവ, നൗഷാദ് അസീസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി അരുണ്‍ പൂവാര്‍, മജു അഞ്ചല്‍, രക്ഷാധികാരി ബാലചന്ദ്രന്‍ നായര്‍, ബഷീര്‍ പാങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക