സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഒടുവില്‍ ജന്മദിനത്തില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനം നടക്കുമെന്നായിരുന്നു വിവരം. എന്നാല്‍ രാ​ഷ്ട്രീ​യ​ പ്ര​വേ​ശനം ഉടനില്ലെന്ന് ന​ട​ന്‍ ര​ജ​നീ​കാ​ന്ത് വ്യക്തമാക്കി. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. താ​ന്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഒ​രു യു​ദ്ധ​ത്തി​നു സ​ജ്ജ​രാ​കാ​ന്‍ ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. വ്യ​വ​സ്ഥി​തി ദു​ഷി​ച്ചെ​ന്നും അ​തി​നു​മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ആ​രാ​ധ​ക​രു​മാ​യു​ള്ള ഒ​രാ​ഴ്ച നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യും സം​വാ​ദ​വും അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞ​ത് മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.