Image

ബ്രിട്ടീഷ് രാജകുമാരിക്ക് ആശംസയര്‍പ്പിച്ച് പ്രിയങ്ക ചോപ്ര

Published on 28 November, 2017
ബ്രിട്ടീഷ് രാജകുമാരിക്ക് ആശംസയര്‍പ്പിച്ച് പ്രിയങ്ക ചോപ്ര

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും നടി മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ആശംസയര്‍പ്പിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. മേഗന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പ്രിയങ്ക. പ്രശസ്ത ഫ്രഞ്ച് മാഗസീനായ ‘എല്ലെ’ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു ഇരുവരും സൗഹൃദത്തിലായത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇരുവരുമുള്ള ചിത്രങ്ങളും പ്രിയങ്കയും മേഗനും പങ്കുവച്ചിരുന്നു.

ഹാരിയും മേഗനും തമ്മിലുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇരുവര്‍ക്കും ആശംസയറിയിച്ചത്. ”നിങ്ങളുടെ വിവാഹത്തില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. മേഗന്‍ എപ്പോഴും ഏറ്റവും മികച്ചത് നീ അര്‍ഹിക്കുന്നു. നിന്റെ ആര്‍ക്കും പകരുന്ന പുഞ്ചിരി എന്നും കാത്തുസൂക്ഷിക്കുക” ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക