Image

മാര്‍പാപ്പായെ മ്യാന്‍മര്‍ വരവേറ്റു

Published on 28 November, 2017
മാര്‍പാപ്പായെ മ്യാന്‍മര്‍ വരവേറ്റു

യങ്കൂണ്‍: ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ മ്യാന്‍മറിന്റെ മണ്ണില്‍ കാലുകുത്തി. യങ്കൂണിലെത്തിയ പാപ്പായെ രാജ്യത്തെ കത്തോലിക്കാ മേലദ്ധ്യക്ഷന്മാരും കുട്ടികളും രാജകീയമായി വരവേറ്റു. തികച്ചും മ്യാന്‍മറിന്റെ വേഷമണിഞ്ഞ കുട്ടികള്‍ തികഞ്ഞ ആഹഌദത്തിമിര്‍പ്പോടെയാണ് പാപ്പായെ സ്വീകരിച്ചത്. 

സെന്റ് മേരീസ് കത്തീഡ്രല്‍ പോലെ ക്രിസ്ത്യാനികള്‍ കൂടുതലുള്ള ഇടങ്ങളിലാണ് ഒരുക്കങ്ങള്‍ കാര്യമായി കാണാനാകുന്നത്. ഇതിനടുത്തുള്ള ആര്‍ച്ച് ബിഷപ്‌സ് ഹൗസിലാണ് മാര്‍പാപ്പയുടെ താമസം. മൂന്നു ദിവസമാണ് അദ്ദേഹം മ്യാന്‍മറില്‍ തങ്ങുക.

ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറിലെ ചെറിയ ക്രിസ്ത്യന്‍ പള്ളികളും മാര്‍പാപ്പയുടെ വരവില്‍ ആവേശത്തിലാണ്. മറ്റു നഗരങ്ങളില്‍ നിന്നും വിശ്വാസികള്‍ മാര്‍പാപ്പയെ കാണാന്‍ നേരത്തെതന്നെ യങ്കൂണിലേക്ക് ഒഴുകിയെത്തിയിരുന്നു.

മാര്‍പാപ്പ പങ്കെടുക്കുന്ന പ്രധാന ചടങ്ങുകള്‍ക്ക് രണ്ടു ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. അയല്‍ രാജ്യങ്ങളായ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, കൊറിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മ്യാന്‍മറിലെത്തിയ അദ്ദേഹം പ്രസിഡന്റുമായും സ്‌റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂകിയുമായും ബുദ്ധിസ്റ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നവംബര്‍ മുപ്പതിന് പാപ്പാ ബംഗ്ലാദേശിലേക്കു പോകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക