Image

അബി നായകനാവേണ്ട സിനിമയിലൂടെയാണ്‌ ദിലീപ്‌ താരമായത്‌!

Published on 30 November, 2017
അബി നായകനാവേണ്ട സിനിമയിലൂടെയാണ്‌ ദിലീപ്‌ താരമായത്‌!
നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മരണത്തിന്റെ ആഘാതത്തിലാണ്‌ മലയാള സിനിമാ ലോകം. നഷ്ടപ്പെട്ടത്‌ അതുല്യ പ്രതിഭയായിരുന്നെന്നുവിലപിക്കുന്നവരാണ്‌ എങ്ങും.  1995 ല്‍ റിലീസ്‌ ചെയ്‌ത ദിലീപ്‌ ചിത്രമായ മാനത്തെ കൊട്ടാരം എന്ന സിനിമയിയായിരുന്നു ദിലീപിന്റ തലവര മാറ്റിയ സിനിമ. എന്നാല്‍ ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചിരുന്നത്‌ അബിയെ ആയിരുന്നെന്ന്‌ മുമ്പ്‌ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

പ്രശസ്‌ത മിമിക്രി താരമായിരുന്ന അബിയുടെ വിയോഗം മലയാള സിനിമയെ നടുക്കിയിരിക്കുകയാണ്‌. സോഷ്യല്‍ മീഡിയയിലൂടെ ആദാഞ്‌ജലികളുമായി താരങ്ങളും ആരാധകരുമടക്കം ഒരുപാട്‌ പേരാണ്‌ എത്തിയിരിക്കുന്നത്‌. അബി ഒരു അതുല്യ കലാകാരനായിരുന്നു എന്ന്‌ മാത്രമാണ്‌ എല്ലാവര്‍ക്കും പറയാനുള്ളു. 

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയതിന്‌ ശേഷം നടന്‍ ദിലീപിന്റെ പേരില്‍ വന്ന ആരോപണങ്ങളില്‍ ഒന്ന്‌ അബിയുടെ അവസരം തട്ടിയെടുത്തു എന്നതായിരുന്നു.

ദിലീപിനെ നായകനാക്കി സുനില്‍ സംവിധാനം ചെയ്‌ത 1994 ല്‍ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം സിനിമയില്‍ ദിലീപിനൊപ്പം നാദിര്‍ഷ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്‌, ജഗതി എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിച്ചിരുന്നു. 

സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന ദിലീപ്‌ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയിരുന്നെങ്കിലും മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയതോടെ തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത്‌ മിമിക്രി താരം അബിയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

 മാനത്തെ കൊട്ടാരം റിലീസ്‌ ചെയ്‌തതിന്‌ ശേഷം ദിലീപ്‌ ഉയരങ്ങളിലേക്കെത്തിയിരുന്നെങ്കിലും അബി ഒതുങ്ങി പോവുകയായിരുന്നു. കഴിവുണ്ടെന്നും അതുല്യ പ്രതിഭയാണെന്ന്‌ പറയുന്നുണ്ടെങ്കിലും വെറും അമ്പത്‌ സിനിമകളിലാണ്‌ അബി അഭിനയിച്ചിരുന്ന ത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക