Image

ഫിലഡല്‍ഫിയായില്‍ ഫ്ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍ 2017

ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ Published on 30 November, 2017
ഫിലഡല്‍ഫിയായില്‍ ഫ്ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍ 2017
ഫിലഡല്‍ഫിയ: വിണ്ണിലെ മിന്നും താരകങ്ങള്‍ സാക്ഷി നില്‍ക്കെ മണ്ണിലെ കാലിതൊഴുത്തില്‍ മഞ്ഞില്‍ കണങ്ങളുടെ ഈറന്‍ നിലാവെട്ടത്ത് പിന്നെ ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷങ്ങള്‍ക്കായി ലോകജനതയ്‌ക്കൊപ്പം ചാനല്‍ സാന്നിധ്യം അറിയിച്ചുകൊണ്ട് ഫഌവേഴ്‌സ് ടിവിയും കൈകോര്‍ക്കുന്നു.
അമേരിക്കയിലെ വിവിധ നഗരങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ചിരിക്കുന്ന കരോള്‍ ഫെസ്റ്റിവല്‍ 2017 പ്രവാസി മലയാളികളുടെ അഭിരുചിക്കനുസരിച്ച് പ്രോഗ്രമുകള്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്. സഹോദരീയ നഗരത്തിന്റെ മടിത്തട്ടിലുള്ള ക്രിസ്തീയ ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ 2-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 3 മണി വരെ അസന്‍ഷന്‍ മാര്‍തോമ ചര്‍ച്ചിന്റെ മനോഹരമായ ദേവാലയാങ്കണത്തില്‍ വച്ച് നടത്തുന്നതാണ്.

അമേരിക്കയില്‍ ഫഌവേഴ്‌സ് ടിവി ഇദംപ്രഥമമായിട്ട് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍ ന്യൂതനമായ സാങ്കേതിക മികവുകൊണ്ടും വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും ലോക മലയാളികളുടെ സ്വീകരണമുറിയില്‍ ഇതിനോടകം തന്നെ ഇടം നേടിയെടുത്ത് സമാധാനത്തിന്റെയും ശാന്തിയുടെയും സംഗീതത്തിന്റെയും സന്തോഷത്തിന്റെയും സമ്മാന കൈമാറ്റങ്ങളുടെയും ക്രിസ്തുമസ് ദിനരാത്രങ്ങളോടനുബന്ധിച്ച് അരമണിക്കൂര്‍ സമയദൈര്‍ഘ്യത്തിലുള്ള എപ്പിസോഡായി ഫഌവേഴ്‌സ് ടിവിയിലൂടെ ലോകമെമ്പാടും ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.


ഫിലഡല്‍ഫിയായില്‍ ഫ്ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍ 2017
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക