Image

അശ്ലീല കമന്റ്: ഒമര്‍ ലുലുവിനെ സിനിമ പാരഡൈസോ ക്ലബ്ബില്‍ നിന്നും പുറത്താക്കി

Published on 30 November, 2017
അശ്ലീല കമന്റ്: ഒമര്‍ ലുലുവിനെ സിനിമ പാരഡൈസോ ക്ലബ്ബില്‍ നിന്നും പുറത്താക്കി

തന്റെ സിനിമയെ കുറിച്ച് നെഗറ്റിവ് കമ്മന്റിട്ട ആളെ പിന്തുണച്ച പെണ്‍കുട്ടിയെ ദ്വയാര്‍ത്ഥത്തില്‍ പരിഹസിച്ച് എത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെ ഫേസ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബില്‍ നിന്ന് പുറത്തിറക്കി. ചങ്ക്‌സിന്റെ ഡിവിഡി ഇറങ്ങിയ കാര്യം പറയാനാണ് സിപിസി എന്ന പേരില്‍ പ്രസിദ്ധമായ ഗ്രൂപ്പില്‍ ഒമര്‍ പോസ്റ്റിട്ടത്. ഇതിനു താഴെ കറന്റ് ക്യാഷ് എങ്കിലും മുതലാകുമോ എന്ന് ഒരാള്‍ ഒരു ഗ്രൂപ്പംഗം കമന്റ് ചെയ്തതിനെ പിന്തുണച്ച് കമന്റ് ചെയ്ത പെണ്‍കുട്ടിക്ക് മറുപടിയായാണ് ഒമര്‍ അശ്ലീല പ്രയോഗം നടത്തിയത്.

എന്നാല്‍ സംഭവം വിവാദമായതോടെ ഒമര്‍ മാപ്പു പറഞ്ഞ് രംഗത്തെത്തി. ഫേക്ക് എക്കൗണ്ട് ആണ് എന്ന് തെറ്റിദ്ധരിച്ചാണ് താന്‍ അങ്ങനെ പറഞ്ഞത് എന്നാണ് ഒമര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ പേരില്‍ നിരവധി ഫേക്ക് എക്കൗണ്ടുകള്‍ ഗ്രൂപ്പിലുള്ളതാണ് അങ്ങനെ തോന്നാന്‍ കാരണമെന്നും ഒമര്‍ പറഞ്ഞു. എങ്കിലും ഗ്രൂപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത സ്ത്രീവിരുദ്ധവും ലൈംഗീക ചുവയുള്ളതുമായ കമന്റ് ഇട്ടയാളെ പുറത്താക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക