Image

കൊച്ചിന്‍ കലാഭവന്‍ കലാസന്ധ്യ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 07 December, 2017
കൊച്ചിന്‍ കലാഭവന്‍ കലാസന്ധ്യ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

മെല്‍ബണ്‍: കൊച്ചിന്‍ കലാഭവന്‍ ഒരുക്കുന്ന കലാസന്ധ്യായുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡയറക്ടര്‍ സോബി ജോര്‍ജ് അറിയിച്ചു. 2018 മാര്‍ച്ച് ഒന്പതിന് (വെള്ളി) മെല്‍ബണിലെ സ്പ്രിംഗ് വാലി ഹാളില്‍ നടക്കുന്ന കലാസന്ധ്യയില്‍ കലാഭവന്റെ അമരക്കാരന്‍ ആയിരുന്ന ഫാ. ആബേല്‍ അച്ചന്റെ പിന്‍ഗാമി റവ. ഡോ. ജെയിംസ് എര്‍ത്തയലിന്റെ സാന്നിധ്യവും ഉണ്ടായിരിക്കും.

കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യയില്‍ സാധാരണ മുപ്പതോളം കലാകാരന്മാര്‍ ആണ് അണിനിരക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയായില്‍ നടക്കുന്ന കലാസന്ധ്യയില്‍ എ ഗ്രേഡിലുള്ള പത്തോളം കലാകാരന്മാര്‍ ലൈവ് ഓര്‍ക്കസ്ട്രായുടെ അകന്പടിയോടുകൂടി ഡാന്‍സും മിമിക്‌സും അവതരിപ്പിക്കുന്നതെന്ന് സോബി ജോര്‍ജ് അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സോണി സണ്ണി 0434620028, ഷാജന്‍ ജോര്‍ജ് 0412902251, ഡോ. ജോസ് 0466274838, സ്റ്റീഫന്‍ ഓക്കാട്ട് 0449644489, ജോജി കുര്യന്‍ 0402677909, റെജി പാറയ്ക്കന്‍ 0431818893, അലക്‌സ് കുന്നത്ത് 0402567431, കിഷോര്‍ ജോസ് 0431395604.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക