Image

യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

Published on 09 December, 2017
 യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

ദുബൈ: നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ളതെന്ന് ദുബൈ എമിഗ്രേഷന്‍ ഡയറക്റ്റര്‍ ജനറല്‍ ഒ.ഋ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വര്‍ഷങ്ങള്‍ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നുമെത്തുന്ന മനുഷ്യര്‍ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേര്‍ന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയില്‍ അവരുടെ സേവനങ്ങള്‍ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തിന്റ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇ യുടേത് എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി കൂട്ടിച്ചേര്‍ത്തു.. 
 
നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യയു.എ.ഇ ബന്ധം സാമൂഹിക സാംസ്‌കാരിക,സാമ്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ദുബായ് കെഎംസിസി എല്ലാ വര്‍ഷവും നടത്തുന്ന ആഘോഷ പരിപാടികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഒ.ഋ വിപുല്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി,ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി,ഗള്‍ഫാര്‍ മുഹമ്മദാലി, മുസ്ലീം യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി സി.കെ സുബൈര്‍, യു.എ.ഇ കെ.എം.സി.സി. പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹ്മാന്‍, ജന:ഇബ്രാഹിം എളേറ്റില്‍,യഹയ തളങ്കര,റഷിദ് അസ്‌ലം,സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍,സിനിമാതാരം മാമുക്കോയ   തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം , മുസ്തഫ തിരൂര്‍,എം.എ മുഹമ്മദ് കുഞ്ഞി,ഹസൈനാര്‍ തോട്ടുംഭാഗം,അഡ്വ:സാജിദ് അബൂബക്കര്‍,ഇസ്മായില്‍ ഏറാമല,അഷ്‌റഫ് കൊടുങ്ങല്ലൂര്‍,ആര്‍.ശുക്കൂര്‍,ഇസ്മായില്‍ അരീകുറ്റി സംബന്ധിച്ചു.ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദിയും പറഞ്ഞു.


 യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക