Image

ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ബീഹാര്‍, യുപി സ്വദേശികളെ നാട്ടിലെത്തിച്ചു

Published on 13 December, 2017
ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ബീഹാര്‍, യുപി സ്വദേശികളെ നാട്ടിലെത്തിച്ചു
റിയാദ്: രണ്ടു വര്‍ഷം മുന്‍പ് അസിസിയിലെ ഒരു കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ വിവിധ തസ്തികയില്‍ ജോലിക്കെത്തിയ ബീഹാര്‍. യുപി സ്വദേശികളായ 8 പേര്‍ കഴിഞ്ഞ ഒന്‍പതുമാസമായി ശമ്പളമോ ജോലിയോ ഇല്ലാതെ രണ്ടാള്‍ക്ക് മാത്രം താമസിക്കാവുന്ന ചെറിയറൂമില്‍ നരകയാതന അനുഭവിച്ചു വന്നവര്‍ക്ക് സാമൂഹ്യപ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന. മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ഇടപെടലാല്‍ നാടണഞ്ഞു.

ജാകീര്‍ മുഹമ്മദ് (ബീഹാര്‍) പ്രമോദ് സിന്‍ഹ (ബീഹാര്‍) എം ഡി നെജീം (ബീഹാര്‍ ) മുതാജ് അന്‍സാരി (ബീഹാര്‍) സഹിദൂല്‍ (വെസ്റ്റ് ബംഗാള്‍) രാജന്‍ (യു.പി) ബുദൈ (യു.പി) റാം സേവക് (യു.പി ) എന്നി തൊഴിലാളികള്‍ എംബസിയില്‍ പരാതി റെജിസ്റ്റര്‍ ചെയ്യുകയും കേസ് സാമൂഹ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും കമ്പനി അധികൃതരുമായി അയൂബ് കരൂപ്പടന്നയും ജയന്‍ കൊടുങ്ങല്ലൂരും സംസാരിക്കുകയും വളരെ പോസിറ്റിവ് ആയി വിഷയങ്ങള്‍ പരിഹരിക്കാമെന്ന് കമ്പനി ഉടമ വാക്ക് തരുകയും തൊഴിലാളികളുടെ പാസ്‌പോര്ട്ട് ഏല്‍പ്പിക്കുകയും കുടിശ്ശികയുള്ള ശമ്പളം പകുതി തരാമെന്നും തന്റെ കമ്പനി കോണ്‍ട്രാക്ട് ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും സ്‌പോണ്‍സറുടെ അഭ്യര്‍ത്ഥന തൊഴിലാളികള്‍ അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും എക്‌സിറ്റ് അടിക്കുകയും പതിനഞ്ചു ദിവസത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് കുടിശിക ശമ്പളം കുറച്ചു കൊടുക്കാമെന്നും ബാലന്‍സ് എംബസിയില്‍ രേഖാമൂലം ഏല്‍പ്പിക്കാമെന്നും പറഞ്ഞെങ്കിലും സ്‌പോണ്‍സര്‍ ഒളിച്ചുകളിക്കുകയാണ് ഉണ്ടായത്

ഇതിനിടയില്‍ തൊഴിലാളികളെ കൊണ്ടുവന്ന ട്രാവല്‍സ് ഉടമയുടെ ലൈസന്‍സ് എംബസി റദ്ദാക്കുകയും ഉടമ ഉടനെ സൗദിയില്‍ എത്തി എമ്പസിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസില്‍ ഇടപെട്ടിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും വിഷയങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ദേശിച്ചതനുസരിച്ച് തൊഴിലാളികളുടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൂടാതെ സൗദിയുടെ വാക്ക്മാറ്റവും നിസഹകരണവും മൂലം ട്രാവല്‍ ഉടമ സമ്മര്‍ദ്ദത്തിലായതിനാല്‍ അദ്ദേഹം എട്ട് തൊഴിലാളികള്‍ക്കും 1500 റിയാല്‍ വീതം നല്‍കുകയും മാനസികമായി തളര്‍ന്ന തൊഴിലാളികള്‍ എങ്ങിനെയെങ്കിലും നാട്ടില്‍ പോയാല്‍ മതിയെന്ന നിലപാട്  സീകരിക്കുകയാണ് ഉണ്ടായത് ഇതിനിടയില്‍ സ്‌പോന്‍സര്‍ എംബസിയില്‍ വരുകയും അദേഹത്തിന് ഇന്ത്യയില്‍ പോകാനും പുതിയ ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്തു കൊണ്ടുവരാനുമായി വിസക്ക് വേണ്ടി എംബസിയില്‍ നില്‍കുമ്പോള്‍ സാമുഹ്യപ്രവര്‍ത്തകര്‍ അയാളെ കാണുകയും വിസ കാര്യാലയത്തില്‍ അന്വേഷിച്ചപ്പോള്‍ വിസക്ക് വന്നതാണെന്നും വിസ അനുവദിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത് തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തൊഴിലാളികളുമായി ബന്ധപെട്ട കേസ് അറിയിക്കുകയും അതനുസരിച്ച് പിറ്റെദിവസം അദ്ദേഹത്തിന്റെ വിസ ബ്ലോക്ക് ചെയ്യുകയും ചെയ്തു പിന്നിട് സ്‌പോണ്‍സര്‍ ബന്ധപെടുകയും ഉടനെ തൊഴിലാളികളുടെ ശമ്പളകുടിശിക എംബസിയെ ഏല്‍പ്പിക്കാമെന്ന് പറയുകയും വീണ്ടും കബളിപ്പികുകയുമാണ് ചെയ്തത്. സ്‌പോന്‍സര്‍ എമ്ബസിയെയും സാമുഹ്യപ്രവര്‍ത്തകരെയും കബളിപ്പികുകായാണ് എന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ തങ്ങള്‍ കേസിനില്ല നാട്ടില്‍ പോകുകയാണ് ട്രാവല്‍ ഉടമയെകൊണ്ട് കൊടുപ്പിച്ച ചെറിയ തുകയും വാങ്ങി തൊഴിലാളികള്‍ എല്ലാവരും സാമുഹ്യപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ് നാട്ടിലേക്ക് യാത്രയായി. സ്‌പോന്‍സര്‍ക്ക് എപ്പോഴെങ്കിലും ഇന്ത്യയില്‍ പോകണമെങ്കില്‍ അദ്ദേഹത്തിന്റെ വിസനിരോധനം നീക്കണമെങ്കില്‍ പരാതി നല്‍കിയ തൊഴിലാളികളുടെ ശമ്പള കുടിശിക എംബസിയില്‍ ഏല്‍പ്പിച്ചാലെ കഴിയൂവെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.
 
സൗദിയില്‍ ദിവസവും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പല തൊഴിലാളികളും കേസ് കൊടുത്ത് അതിന്റെ പിന്നാലെ നടന്ന് ബുദ്ധിമുട്ടാനും കേസ്തീരുന്ന കാലാവധിവരെ പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികമില്ലാത്തതുകൊണ്ടും എങ്ങെനെയെങ്കിലും നാട് പിടിച്ചാല്‍ മതിയെന്ന നിലപാടാണ് എടുക്കുന്നത് ഇത് തിരിച്ചറിഞ്ഞ് ഇത്തരം കമ്പനികള്‍ വിദഗ്ധമായി തങ്ങളുടെ തൊഴിലാളികളെ കബളിപ്പിക്കുന്നത് എംബസിയില്‍ വരുന്ന പരാതികളുടെ  അടിസ്ഥാനത്തില്‍ ചൂണ്ടികാണിക്കാന്‍ സാധികുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപടന്നയും ചൂണ്ടികാണിച്ചു.

ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ബീഹാര്‍, യുപി സ്വദേശികളെ നാട്ടിലെത്തിച്ചു
നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക