Image

മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും

സുരേന്ദ്രന്‍ നായര്‍ Published on 15 December, 2017
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
ഡിട്രോയിറ്റ്: സ്മാരക ശിലകളുടെ ശില്‍പി പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണയുണര്‍ത്തിയ ഡിട്രോയിറ്റിലെ പുനത്തില്‍ നഗറില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (മിലന്‍) വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും നടന്നു.

മിലന്റെ 18–ാമത് വാര്‍ഷികാഘോങ്ങള്‍ പ്രൊഫ. ഡോ. ശശിധരന്‍, സാംസി കൊടുമണ്‍, പ്രസിഡന്റ് മാത്യു ചെരുവില്‍, സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍കുളം, ട്രഷറര്‍ മനോജ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മിലന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സ്ഥാപക സെക്രട്ടറി തോമസ് കര്‍ത്തനാള്‍ പരിചയ പ്രഭാഷണം നടത്തി.

സാഹിത്യവും സംസ്കാരവുമെന്ന വിഷയത്തെ അധികരിച്ചു നടന്ന സാഹിത്യ സംവാദത്തില്‍ മുഖ്യാതിഥി ഡോ. ശശിധരന്‍ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജോര്‍ജ് വന്നിലം, സാജന്‍ ജോര്‍ജ്, ശാലിനി ജയപ്രകാശ്, തോമസ് കര്‍ത്തനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സുരേന്ദ്രന്‍ നായരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച സാംസി കൊടുമണ്‍ സ്വന്തം കഥകളില്‍ കഥാപാത്രങ്ങള്‍ക്ക് സ്വതന്ത്രമായി പേരുകള്‍ എഴുതാന്‍ പോലും മതചിഹ്നങ്ങള്‍ ഭയപ്പെടുത്തുന്ന രീതി മലയാള സാഹിത്യത്തിലും വേരുറയ്ക്കുന്നതായി ചൂണ്ടിക്കാട്ടി.

അടുത്ത കാലത്തു പ്രസിദ്ധീകരിച്ച പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവലിനെ അടിസ്ഥാനമാക്കി വിനോദ് കോണ്ടൂര്‍ അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തി. പവിത്ര കൃഷ്ണന്‍, ജെയിംസ് കുരിക്കാട്ടില്‍ , അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുകയും, വയലാര്‍ രാമവര്‍മ്മയുടെ താടക എന്ന കവിതയുടെ ആസ്വാദനവും ആലാപനവും ദിനേശ് ലക്ഷ്മണന്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

ബിന്ദു പണിക്കര്‍ രചിച്ച കോഫി വിത്ത് ഗാന്ധാരി അമ്മ എന്ന കൃതിയുടെ പ്രതി പ്രൊഫ. ശശിധരനു നല്‍കികൊണ്ട് ബിന്ദു പണിക്കര്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു.

ബിനി പണിക്കര്‍, രാജേഷ് നായര്‍, ജെയിന്‍ മാത്യു, ആന്റണി മണലേല്‍, ശ്രീലക്ഷ്മി പണിക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളോടെ സമാപിച്ച ആഘോഷപരിപാടികളില്‍ പ്രസിഡന്റ് മാത്യു ചെരുവില്‍ സ്വാഗതവും സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍കുളം നന്ദിയും പറഞ്ഞു.
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക