Image

മാണിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ഇല്ലെന്ന്‌ കാനം രാജേന്ദ്രന്‍

Published on 16 December, 2017
 മാണിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ഇല്ലെന്ന്‌ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന്‌ കാനം മാധ്യമങ്ങളോട്‌ പറഞ്ഞു.

മുന്നണിയില്‍ നിന്ന്‌ മുമ്പ്‌ വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക്‌ കൃത്യമായി നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കെ.എം മാണിയെ ഇടതുമുന്നണിക്ക്‌ വേണ്ട. ജെ.ഡി.യു, ആര്‍.എസ്‌.പി തുടങ്ങി എല്‍.ഡി.എഫ്‌ മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട.'

ജെ.ഡി.യുവിന്‌ മാത്രമല്ല മുന്നണിയില്‍ നിന്ന്‌ പോയ ആര്‍.എസ്‌.പിക്കും മടങ്ങി വരാം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌ അതാത്‌ പാര്‍ട്ടികളാണെന്നും എന്നാല്‍, കെ.എം. മാണി എല്‍.ഡി.എഫില്‍ നിന്ന്‌ പോയ ആളല്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക