ലൊസാഞ്ചല്‍സ് : ലൊസാഞ്ചലസ് സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ
ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ""ദ മിറക്കിള്‍ ഓഫ്
ക്രിസ്മസ്'' ആഘോഷ പരിപാടികള്‍ ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍
തീരുമാനിച്ചു.
ഡിസംബര്‍ 23നു വൈകിട്ട് 4 മുതല്‍ ബെല്‍ഫ്‌ലവര്‍ സിവിക് സെന്റര്‍
ഓഡിറ്റോറിയത്തില്‍ (16600 Civic Center Dr, Bellflower, CA) നടത്തും.
വ്യത്യസ്തങ്ങളും പുതുമകള്‍ നിറഞ്ഞതുമായ ധാരാളം കലാപരിപാടികള്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു. ആഘോഷ പരിപാടിയിലേക്ക് ഏവരുടേയും സാന്നിധ്യവും
പ്രാര്‍ത്ഥനകളും വികാരി റവ. ഫാ യോഹന്നാന്‍ പണിക്കര്‍ അഭ്യര്‍ത്ഥിച്ചു.
പരിപാടികള്‍ വിജയ പ്രദമാക്കുവാന്‍ ഏവരുടേയും സഹകരണം പ്രോഗ്രാം കമ്മിറ്റി
ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍
വിന്‍സന്‍ വര്‍ഗ്ഗീസ് (562 239 7608)മായി ബന്ധപ്പെടുക.