കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക്
അഭിനന്ദനവുമായി അഭിനയേതിഹാസം കമലഹാസന്‍. പുതിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്
ട്വിറ്ററിലൂടെയാണ് കമല്‍ ആശംസ നേര്‍ന്നത്.
`അഭിനന്ദനങ്ങള്‍ മിസ്റ്റര്‍
രാഹുല്‍ ഗാന്ധി. നിങ്ങളുടെ സ്ഥാനം നിങ്ങളെ നിര്‍വചിക്കില്ല. പക്ഷെ നിങ്ങളുടെ പദവി
നിങ്ങള്‍ക്ക് നിര്‍വചിക്കാന്‍ സാധിക്കും. നിങ്ങളുടെ മുമ്പുണ്ടായിരുന്ന തലമുറയെ
ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പാണ് നിങ്ങള്‍ പദവിയോട് നീതി
പുലര്‍ത്തുമെന്നും അതിനായി കഠിനാധ്വാനം ചെയ്യുകയും വഴി നിങ്ങള്‍ക്കും എന്റെ
ആരാധാനാപാത്രമാകാന്‍ കഴിയുകയും ചെയ്യും. നിങ്ങളുടെ ചുമലുകള്‍ കൂടുതല്‍
കരുത്തുള്ളതാകട്ടെ.' കമലഹാസന്‍ ട്വീറ്റ് ചെയ്‌തു.
കോണ്‍ഗ്രസ് അധ്യക്ഷ
സ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവിന് ആശംസയറിയിച്ചു കൊണ്ടുള്ള കമലിന്റെ ട്വീറ്റിനെ
രാഷ്ട്രീയലോകം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല