Image

ബി.ജെ.പിയ്‌ക്കെതിരെ ശിവസേന

Published on 18 December, 2017
ബി.ജെ.പിയ്‌ക്കെതിരെ ശിവസേന

മുംബൈ: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷി ശിവേസന. ജനങ്ങള്‍ക്കു ബിജെപിയിലുള്ള അതൃപ്‌തിയാണ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പു ഫലത്തില്‍ ദൃശ്യമാവുന്നതെന്ന്‌ ശിവേസന പറഞ്ഞു.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പോലെ അത്ര എളുപ്പമായിരുന്നില്ല സംസ്ഥാനത്തെ ബി.ജെ.പി ജയം. വോട്ടെണ്ണല്‍ ആരംഭിച്ച്‌ ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്ത്‌ ലീഡ്‌ ചെയ്‌തത്‌.

എന്നാല്‍ പിന്നീട്‌ വീണ്ടും ബി.ജെ.പി ലീഡ്‌ പുന:സ്ഥാപിക്കുകയായിരുന്നു.  ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ മികച്ച പോരാട്ടം കാഴ്‌ചവച്ചതിനെക്കുറിച്ച്‌ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിക്കവേയായിരുന്നു ശിവേസനാ നേതാവും പാര്‍ലമെന്റ്‌ അംഗവുമായ സഞ്‌ജവ്‌ റാവുത്ത്‌ ബി.ജെ.പിയെ വിമര്‍ശിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക