Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ടോ? സുശക്തമോ?

Published on 18 December, 2017
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ടോ? സുശക്തമോ?
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഒറ്റക്കെട്ടാണെന്നും സുശക്തമാണെന്നും ഒക്കെ പറഞ്ഞ് ഏതാനും ചില അംഗങ്ങളുടെയും അംഗങ്ങളല്ലാത്തവരുടേയും ചിത്രങ്ങള്‍ വച്ച് വാര്‍ത്ത കണ്ടു. ചിത്രത്തിലുള്ളവര്‍ പലരും ഈ വിവരങ്ങള്‍ അറിഞ്ഞിട്ടു പോലുമില്ല. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാമെന്ന വ്യാമോഹത്തോടെ ഒരു കൂട്ടര്‍ അസ്സോസിയേഷന്റെ മുഖത്ത് വീണ്ടും കരിവാരിത്തേച്ചിരിക്കയാണ്.

ഇതിനു വ്യക്തമായ ഉത്തരം നല്‍കേണ്ടത് അസ്സോസിയേഷന്റെ ഭാരവാഹികളുടെ കര്‍ത്തവ്യമായി കണക്കാക്കുന്നു.
2014 ലെ പ്രസിഡന്റ്, സെക്രട്ടറി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നിവര്‍ സംയുക്തമായി ഒപ്പിട്ട് അയച്ച പൊതുയോഗ നോട്ടീസിന്‍ പ്രകാരം 2014 സെപ്റ്റംബര്‍ 20-ാം തീയ്യതി വിളിച്ചുകൂട്ടിയ ജനറല്‍ ബോഡി അംഗീകരിച്ച നിയമാവലി എന്തുകൊണ്ടാണ് ഇപ്പോള്‍ സ്വീകാര്യമല്ലാതായത്?

501 (സി) 3 സര്‍ട്ടിഫിക്കേഷന്‍ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇന്റേണല്‍ റവന്യൂ സര്‍വീസസ് 2015-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്റെ വീട്ടിലേയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തത്? എന്തുകൊണ്ടാണ് 2015-ലെ പ്രസിഡന്റ് പബ്ലിക്ക് ചാരിറ്റി സ്റ്റാറ്റസില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തത്? 

501(സി) സര്‍ട്ടിഫിക്കറ്റ് പണ്ടു മുതലേ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയാണെങ്കില്‍ ഇവരിലാര്‍ക്കും ഫൊക്കാന പോലുള്ള സംഘടനകളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ അര്‍ഹതയുണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കില്‍ ഫൊക്കാനയുടെ  ഈ നേതാക്കളെല്ലാം പൂട്ടിക്കെട്ടി വീട്ടിലിരിക്കേണ്ടി വന്നേനെ. ഇവരുടെ നേതൃത്വം ഫൊക്കാനയെയും ഒരു നിലയിലെത്തിച്ചിരിക്കുകയാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍ നിന്നും പുറത്തുപോയി എന്നു ഇക്കൂട്ടര്‍ അവകാശപ്പെടുന്ന വ്യക്തി ഈ സംഘടനയുടെ ആജീവനാന്ത മെമ്പറും മുന്‍ പ്രസിഡന്റുമാണ്. സംഘടനയുടെ പോക്ക് ശരിയല്ല എന്നു വന്നപ്പോള്‍ കുറച്ചുകാലം സജീവ പ്രവര്‍ത്തന രംഗത്തുനിന്നും മാറിനിന്നു എന്നത് സത്യമാണ്.

സ്വയം വരുത്തിവച്ച പാകപ്പിഴകള്‍ അംഗീകരിയ്ക്കാന്‍ തയ്യാറാകാതെ, അതില്‍ വേണ്ട ഭേദഗതികള്‍ വരുത്തി അസ്സോസിയേഷനെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ ശ്രമിച്ച 2016-ലെ പ്രസിഡന്റിനെ അവഹേളിച്ച് പുറത്താക്കാന്‍ ശ്രമിച്ച ഹീന ശ്രമങ്ങളാണ് ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം.

പത്രങ്ങളില്‍ ഫോട്ടോ വരാന്‍ വേണ്ടിയുള്ള ചിലരുടെ ഈ സാഹസം പൊതുജനം മനസ്സിലാക്കി അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍ കാണുമെന്നു വിശ്വസിക്കുന്നു. പ്രബുദ്ധരായ മെമ്പര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ഈ അസോസിയേഷനെ നേര്‍വഴിക്കു കൊണ്ടുവരുവാന്‍ ആത്മാര്‍ത്ഥമായി സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ആദരവോടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക