പുതിയ ക്രിസ്മസ് പാട്ടുമായി ജയന് ബി എഴുമാന്തുരുത്തും രാജീവ് ആലുങ്കലും
Published on 21 December, 2017
പ്രശസ്ത സിനിമാഗാനരചയിതാവ് രാജീവ് ആലുങ്കലും സംഗീത സംവിധായകന് ജയന് ബി എഴുമാന്തുരുത്തും ഒരുമിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ഗാനം അനുഗ്രഹീത ഗായിക മിനിസ്വേല ആലപിക്കുന്നു.നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഓര്ക്കസ്ട്രേഷന് ചെയ്ത അതുല്യപ്രതിഭ സുനി ലാല്‍ ചേര്‍ത്തലയാണ് ഈ ഗാനത്തിന്റെയും കീബോഡ് പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത്. ചേര്‍ത്തല പത്മ ഡിജിറ്റലില്‍ റെക്കോഡ് ചെയ്യുന്ന ഈ ഗാനം മെഗാസ് മീഡിയ ചിത്രീകരിച്ചിരിക്കുന്നു.ഹര്ഷാനിയ ബാനറില്‍ ഈ മാസം 22 നു റിലീസ് ചെയ്യുന്നു.
പ്രശ്സ്തമായ റമ്പാന് പാട്ടിന് ആദ്യമായി മുഴുവനായി ഈണം പകര്‍ന്ന് പാടിയിരിക്കുന്നതും ജയന് ബി എഴുമാന്തുരുത്ത് ആണ്. 484 വരികള്‍ ഉള്ള ഇത് തോമസ്ലീഹായുടെ കേരളത്തിലും തമിഴ്നാട്ടിലുമായുള്ള പ്രേഷിതചരിത്രമാണ്. വേദപുസ്തകത്തോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ശ്ലൈഹിക പാരമ്പര്യമുള്ള ഒന്നാണ് റമ്പാന് പാട്ട്. മഹോന്നതന്‍ എന്ന ആല്‍ബത്തിലെ കര്‍ത്താവേ എന്ന മറ്റൊരു ഗാനവും ഇദ്ദേഹത്തിന്റേതായുണ്ട്. മിനിസ്വേല തന്നെയാണ് ആ മനോഹര ഗാനവും ആലപിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല