Image

ദിലീപിന്റെ ഹര്‍ജി ജനുവരി ഒന്പതിലേക്ക് മാറ്റി

Published on 23 December, 2017
ദിലീപിന്റെ ഹര്‍ജി ജനുവരി ഒന്പതിലേക്ക് മാറ്റി


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ പോലീസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ വിധി പറയുന്നത് ജനുവരി ഒന്പതിലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലില്‍ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. 

എന്നാല്‍, അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്നും, വിവരങ്ങള്‍ ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക