Image

അനിത പുല്ലായില്‍ ലോക കേരള സഭ പ്രതിനിധി

Published on 24 December, 2017
അനിത പുല്ലായില്‍ ലോക കേരള സഭ പ്രതിനിധി

ജെനോവ: പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാവിഭാഗം ഗ്ലോബല്‍ കണ്‍വീനര്‍ അനിത പുല്ലായില്‍ ലോക കേരള സഭയില്‍ ഇറ്റലിയെ പ്രതിനിധീകരിക്കും. 

2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികള്‍ക്ക് പുറമേ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും ഇതില്‍ അംഗങ്ങള്‍ ആയിരിക്കും.

ലോക വ്യാപകമായി പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി നടത്തപ്പെടുന്ന സമ്മേളനത്തില്‍ വനിതകളായ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ശ്രമിക്കുമെന്ന് അനിത പറഞ്ഞു. 

ലോക വ്യാപകമായി 48 രാജ്യങ്ങളില്‍ യൂണിറ്റുകള്‍ ഉള്ള പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധികളെ സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തത് സംഘടനയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക