Image

തങ്കഅങ്കി ചാര്‍ത്തല്‍ ഇന്ന്; മണ്ഡലപൂജ നാളെ

അനില്‍ പെണ്ണുക്കര Published on 24 December, 2017
തങ്കഅങ്കി ചാര്‍ത്തല്‍ ഇന്ന്; മണ്ഡലപൂജ നാളെ
ശബരിമല: 41 ദിവസത്തെ വ്രതംനോറ്റ മണ്ഡലകാലത്തിന് നാളെ(ഡിസംബര്‍ 26) സമാപനമാകും. മണ്ഡലപൂജ നാളെ രാവിലെ 11.04നും 11.40നും മധ്യേയാണ് നടക്കുക. ശരണംവിളികളാല്‍ മുഖരിതമാകുന്ന അന്തരീക്ഷത്തില്‍ ഇന്ന്(ഡിസംബര്‍ 25) വൈകിട്ട് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

തങ്കഅങ്കി ഘോഷയാത്ര ഇന്നു രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. പമ്പയില്‍ നിന്നും തങ്കഅങ്കി പേടകങ്ങളിലാക്കി ഉച്ചയ്ക്കുശേഷം മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും.

ക്ഷേത്ര നട തുറന്ന ശേഷം തങ്കഅങ്കി സ്വീകരിക്കാനുള്ള സംഘം സോപാനത്ത് എത്തി ദര്‍ശനം നടത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച മാലകള്‍ ഇവരെ അണിയിക്കും. തങ്കയങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നതിനുള്ള അയ്യപ്പന്റെ അനുവാദം നല്‍കുന്നതിനാണ് തന്ത്രി ഇവരെ പ്രത്യേക മാല അണിയിക്കുത്. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെ നിന്നും തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് കൊടിമരച്ചുവട്ടില്‍ എത്തും. അവിടെ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയ ശേഷം തങ്കഅങ്കി പേടകം ക്ഷേത്രത്തിനുള്ളില്‍ എത്തിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനയ്ക്കായി നട തുറക്കും. അത്താഴപൂജയ്ക്കു ശേഷം തങ്കഅങ്കി വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും. മണ്ഡലപൂജ സമയത്ത് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജയ്ക്കു ശേഷം വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.
തങ്കഅങ്കി ഇന്ന് (ഡിസംബര്‍ 25) ഉച്ചയ്ക്ക് പമ്പയില്‍ എത്തുന്നതു മുതല്‍ മലകയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. തങ്കഅങ്കി സന്നിധാനത്ത് എത്തുന്നതുവരെ അയ്യപ്പന്മാരെ പമ്പയില്‍നിന്ന് മുകളിലേക്ക് കടത്തിവിടില്ല.

പൊലീസടക്കം 1916 സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്നിധാനത്തുണ്ട്. പതിനെട്ടാംപടിയില്‍ നിലവിലുള്ള പൊലീസുകാര്‍ക്കു പുറമേ 20 പേരെയും വി.ഐ.പി. ഗേറ്റില്‍ 20 പേരെയും ശബരീപീഠത്തില്‍ 50 പേരെയും വടക്കേനടയില്‍ 60 പേരെയും 30 സ്‌െ്രെടക്കര്‍ പൊലീസിനെയും കമാന്‍ഡോകളെയും അധികമായി നിയോഗിക്കുമെന്ന് പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.
തങ്കഅങ്കി ചാര്‍ത്തല്‍ ഇന്ന്; മണ്ഡലപൂജ നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക