ലണ്ടന്‍: പതിനഞ്ച് മൈക്രോമീറ്റര്‍ മാത്രം വലുപ്പമുള്ള ക്രിസ്മസ് കാര്‍ഡ് ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡിനുള്ള ലോക റെക്കോഡ് സ്വന്തമാക്കി. ഒരു പോസ്റ്റല്‍ സ്റ്റാന്പില്‍ 20 കോടി ഇത്തിരിക്കുഞ്ഞന് കാര്‍ഡ് നിരത്തിവെക്കാമത്രേ.
15 20 മൈക്രോമീറ്റര്‍ വലുപ്പമുള്ള കാര്‍ഡില്‍ ക്രിസ്മസ് സന്ദേശം വായിക്കണമെങ്കില്‍ ഭീമന് മൈക്രോസ്കോപ് തന്നെ വേണ്ടിവരും. ലണ്ടനിലെ നാഷനല്‍ ഫിസിക്കല്‍ ലൈബ്രറിയിലെ ശാസ്ത്രജ്ഞരാണ് കാര്‍ഡ് നിര്‍മിച്ചത്. പ്ലാറ്റിനത്തില്‍ പൊതിഞ്ഞ സിലിക്കണ്‍ നൈട്രൈഡ് ഉപയോഗിച്ചാണ് കാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
ആഘോഷങ്ങളെ രസകരമാക്കാനാണ് ഇത്തരത്തിലുള്ള കുഞ്ഞന്‍ ക്രിസ്മസ് കാര്‍ഡ് നിര്‍മിച്ചതെന്ന് ഗവേഷകനായ ഡേവിഡ് കേക്സ് പറഞ്ഞു. മുന്‍ റെക്കോഡിലെ ചെറിയ കാര്‍ഡിനെക്കാള്‍ 10 മടങ്ങ് ചെറുതാണ് എന്പിഎല്ലിന്റെ ഇത്തിരിക്കുഞ്ഞന് കാര്‍ഡ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍