Image

പള്ളികള്‍ സിനിമാ ചിത്രീകരണത്തിന്‌ നല്‍കേണ്ടതില്ലെന്ന്‌ സിറോ മലാബാര്‍ സഭ

Published on 29 December, 2017
പള്ളികള്‍ സിനിമാ ചിത്രീകരണത്തിന്‌ നല്‍കേണ്ടതില്ലെന്ന്‌ സിറോ മലാബാര്‍ സഭ


പള്ളികളിലും ചാപ്പലുകളിലും ചിത്രീകരിക്കുന്ന സിനിമകള്‍ സഭയേയും വൈദീകരേയും അപമാനിക്കുന്നതിനാല്‍ മേലില്‍ ഇത്തരം സ്ഥലങ്ങള്‍ സിനിമാ ചിത്രീകരണത്തിന്‌ നല്‍കില്ലെന്ന്‌ സിറോ മലാബാര്‍ സഭ. സഭയുടെ പള്ളികളിലും ചാപ്പലുകളിലും ഇനി സിനിമ ചിത്രീകരണം അനുവദിക്കേണ്ടതില്ലെന്ന്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു.


അതാത്‌ പള്ളിയിലെ വികാരിമാര്‍ക്ക്‌ ഇത്‌ സംബന്ധിച്ച അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഗുഡ്‌ന്യൂസ്‌, ശാലോം മുതലായ ചാനലുകളുടെ ചിത്രീകരണങ്ങള്‍ക്ക്‌ ഇത്‌ ബാധകമല്ല.പള്ളികളില്‍ ചിത്രീകരിച്ച്‌ ഈയിടെ പുറത്തിറങ്ങിയ റോമന്‍സ്‌,പറുദീസ തുടങ്ങിയ സിനിമകള്‍ വൈദീകരെ അപമാനിക്കുന്ന തരത്തിലുള്ളതാണ്‌. ഇത്‌ വിശ്വാസികളില്‍ തെറ്റിദ്ധാരണയുളവാക്കുന്നതായും സഭ ചൂണ്ടികാണിക്കുന്നു. ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവര്‍ പള്ളിയ്‌ക്ക്‌ ആ പരിഗണന നല്‍കുന്നില്ലെന്നും സഭ കുറ്റപ്പെടുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക