Image

മുസ്‌ലിംകള്‍ക്ക് ഗണ്‍ റേഞ്ചില്‍ പ്രവേശനം നിഷേധിച്ച ജാന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി

പി പി ചെറിയാന്‍ Published on 03 January, 2018
മുസ്‌ലിംകള്‍ക്ക് ഗണ്‍ റേഞ്ചില്‍ പ്രവേശനം നിഷേധിച്ച ജാന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി
അര്‍ക്കന്‍സാ: സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് പരിശീലന കേന്ദ്രത്തില്‍ മുസ്‌ലിമുകള്‍ക്ക് പ്രവേശനം നിഷേധിച്ച ജാന്‍ മോര്‍ഗന്‍ എന്ന യുവതി അര്‍ക്കന്‍സാ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. 

ഡിസംബര്‍ 29 നാണ് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ആശ ഹച്ചിന്‍സനുമായി മത്സരിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

2014 ല്‍ ജാന്‍ സ്വീകരിച്ച മുസ്ലിം വിരുദ്ധ വികാരം ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു.

സുരക്ഷാ കാരണത്താലാണ് പ്രവേശനം നിഷേധിച്ചതെന്ന് ജാന്‍ പിന്നീട് വ്യക്തമാക്കി.

ഒരു ഇസ്‌ലാമിക്ക് ഭീകരനെ കൂടെ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്ന് ജാന്‍ തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ കുറിച്ചിട്ടു.

ജാന്‍ നടത്തിയ പ്രസ്താവന ഗണ്‍ റേഞ്ചിന്റെ ബിസിനസ് വര്‍ധിപ്പിക്കാനിടയായെന്നും അവര്‍ പറയുന്നു.

സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ജാനിന് അര്‍ക്കന്‍സാ ഗവര്‍ണര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടാനാകുമോ എന്നാണ് വോട്ടര്‍മാര്‍ ഭൂരിഭാഗവും ചോദിക്കുന്നത്.
മുസ്‌ലിംകള്‍ക്ക് ഗണ്‍ റേഞ്ചില്‍ പ്രവേശനം നിഷേധിച്ച ജാന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക