Image

ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‌ ഇനി കേന്ദ്ര അനുമതി വേണം

Published on 03 January, 2018
ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‌  ഇനി കേന്ദ്ര  അനുമതി വേണം


ന്യൂഡല്‍ഹി: കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ പാടുള്ളുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ്‌ പുതിയ വിജ്ഞാപനം ഇറക്കിയത്‌.
ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‌  ഇനി കേന്ദ്ര  അനുമതി വേണം

അശോക്‌ ഖേംക, ദുര്‍ഗ ശക്തി രാംപാല്‍ എന്നിവരുടെ സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരെ സസ്‌പന്‍ഡ്‌ ചെയ്യുന്നതിന്‌ 48 മണിക്കൂര്‍ മുമ്‌ബ്‌ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കണം. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പും, അതിനുള്ള കാരണങ്ങളും അറിയിക്കണം.

അച്ചടക്ക നടപടികള്‍ തുടങ്ങാതിരിക്കുകയോ, അത്‌ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കാതിരിക്കുകയോ,ചെയ്യാതിരുന്നാല്‍, 30 ദിവസത്തിലധികം ഒരു ഓഫീസറുടെ സസ്‌പെന്‍ഷന്‍ സംസ്ഥാനത്തിന്‌ തുടരാനാവില്ല. ഡിഒപിടിയുടെ സെക്രട്ടറിയായിരിക്കും സെന്‍ട്രല്‍ റിവ്യൂ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍.

ഒരു ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ഒരാഴ്‌ചയിലധികം തുടരാന്‍ ഈ കമ്മിറ്റിയുടെ ശുപാര്‍ശ വേണമെന്ന കരട്‌ രേഖയിലെ ശുപാര്‍ശ ചട്ടം രൂപീകരിച്ചപ്പോള്‍ വേണ്ടെന്നുവച്ചു.

1969 ലെ സര്‍വീസ്‌ ചട്ടങ്ങളാണ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്‌തത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക