Image

ഗോവധം ക്രിമിനല്‍ കുറ്റമാക്കി മധ്യപ്രദേശ്‌ സര്‍ക്കാര്‍

Published on 04 January, 2018
ഗോവധം ക്രിമിനല്‍ കുറ്റമാക്കി മധ്യപ്രദേശ്‌ സര്‍ക്കാര്‍



മധ്യപ്രദേശ്‌: പശുസംരക്ഷണം നിയമവിധേയമാക്കികൊണ്ടുളള നിയമനിര്‍മ്മാണവുമായി മധ്യപ്രദേശ്‌ സര്‍ക്കാര്‍ രംഗത്ത്‌. സംസ്ഥാനത്തെ മുഴുവന്‍ പശു ഉടമകളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌ സര്‍ക്കാര്‍. തെരഞ്ഞെടുത്ത ലിസ്റ്റില്‍ നിന്നും പശുക്കളെ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഉടമസ്ഥര്‍ക്കതെിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ പുതിയ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം പശുക്കളെ കശാപ്പിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുവാനാണ്‌ സര്‍ക്കുലര്‍ ശ്രമിക്കുന്നത്‌. അതേസമയം കാര്‍ഷികാവശ്യത്തിന്‌ തീരെ ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളില്ലെന്നുമാണ്‌ പുതിയ നിര്‍ദ്ദേശം. മധ്യപ്രദേശ്‌ ഗോരക്ഷാ ബോര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ അഖിലേശ്വരാനന്ദിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്‌.

കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ പശു സംരക്ഷണത്തില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, കുടാതെ അവയ്‌ക്കായി മേച്ചില്‍സ്ഥലങ്ങള്‍ നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്നാണ്‌ നിര്‍ദ്ദിഷ്ട കമ്മിറ്റി റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക