Image

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയം പ്രകടിപ്പിച്ച്‌ ഹൈക്കോടതി

Published on 04 January, 2018
 ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയം പ്രകടിപ്പിച്ച്‌ ഹൈക്കോടതി
കൊച്ചി: ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന്‌ ഹൈക്കോടതി. കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും ഇക്കാര്യത്തില്‍ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അന്വേഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമ ഇക്കാര്യം അന്വേഷിക്കാന്‍ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

കേസ്‌ ഒരാഴ്‌ചയ്‌ക്കു ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.കെ.രമ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നിരീക്ഷണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക