Image

പ്രതിശ്രുതവധൂവരന്മാരെ അമ്മാവന്‍ വെടിവെച്ചുകൊന്നു

Published on 05 January, 2018
പ്രതിശ്രുതവധൂവരന്മാരെ അമ്മാവന്‍ വെടിവെച്ചുകൊന്നു

വിവാഹത്തിന്‌ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വധൂവരന്മാര്‍ സല്ലപിച്ചുവെന്നാരോപിച്ച്‌ അമ്മാവന്‍ ഇരുവരെയും വെടിവെച്ചുകൊന്നു. പാകിസ്‌താനിലെ സിന്ധില്‍ വ്യാഴാഴ്‌ചയാണ്‌ സംഭവം.

നസ്‌റീന്‍ എന്ന യുവതിയും പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വച്ച്‌ സംസാരിക്കുന്നത്‌ കണ്ട അമ്മാവന്‍ ഇരുവരെയും വെടിവെയ്‌ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മറ്റൊരു അമ്മാവനും ചേര്‍ന്നാണ്‌ കൃത്യം നടത്തിയത്‌. ഇവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

പാകിസ്‌താനില്‍ വര്‍ധിച്ചുവരുന്ന ദുരഭിമാനക്കൊലകകളില്‍ അവസാനത്തേതാണ്‌ വ്യാഴാഴ്‌ച നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക