Image

ബോണക്കാട്‌ സംഘര്‍ഷം: കുരിശുമല യാത്രയ്‌ക്കെത്തിയവരെ പോലീസ്‌ തടഞ്ഞു

Published on 05 January, 2018
ബോണക്കാട്‌ സംഘര്‍ഷം:  കുരിശുമല യാത്രയ്‌ക്കെത്തിയവരെ പോലീസ്‌ തടഞ്ഞു
തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിലേക്ക്‌ നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ നടത്തിയ യാത്ര പോലീസ്‌ തടഞ്ഞു. വിശ്വാസികള്‍ പോലീസ്‌ ബാരിക്കേഡ്‌ മറികടന്ന്‌ പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷമുണ്ടായി. 
 കുരിശുമലയില്‍ 60 വര്‍ഷം മുന്‌പ്‌ സ്ഥാപിച്ചി മരക്കുരിശ്‌ തകര്‍ന്നതിനെത്തുടര്‍ന്ന്‌ പുതിയ കുരിശ്‌ സ്ഥാപിക്കാനാണ്‌ വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്‌.

 വൈദികര്‍ അടക്കമുള്ളവര്‍ക്കും പോലീസുകാര്‍ക്കും ലാത്തിച്ചാര്‍ജിലും കല്ലേറിലും പരിക്കേറ്റിട്ടുണ്ട്‌. 

 ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ സ്ഥലത്തേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. തങ്ങള്‍ 60വര്‍ഷമായി നടത്തി വരുന്ന തീര്‍ത്ഥയാത്രയാണിത്‌ എന്നാണ്‌ വിശ്വാസികളുടെ വാദം. സ്ഥലത്ത്‌ പുതിയ കുരിശ്‌ സ്ഥാപിക്കാനാണ്‌ പ്രതിഷേധക്കാരുടെ ശ്രമം. എന്നാലാ നീക്കം ഒരു വിധത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാരുള്ളത്‌.

വനഭൂമിയില്‍ കുരിശ്‌ സ്ഥാപിക്കുകയോ ആരാധന നടത്തുകയോ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവുള്ളതാണ്‌. പ്രതിഷേധക്കാര്‍ പോലീസിന്‌ നേര്‍ക്ക്‌ കല്ലെറിഞ്ഞതോടെ പോലീസും തിരികെ കല്ലേറ്‌ നടത്തി. ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമനം നടത്തിയതോടെ പോലീസ്‌ പ്രതിഷേധക്കാര്‍ക്ക്‌ നേരെ ലാത്തി വീശുകയുമുണ്ടായി.

 നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയാണ്‌ പ്രതിഷേധങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും കുരിശ്‌ പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ്‌ സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക