Image

ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജണിന് പുതിയ കൗണ്‍സില്‍

Published on 05 January, 2018
ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജണിന് പുതിയ കൗണ്‍സില്‍

റോം: പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് റീജണല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോണി ജോര്‍ജ്, ജര്‍മനി (പ്രസിഡന്റ്), മാത്യൂസ് ചെരിയന്‍കാലയില്‍, ഓസ്ട്രിയ (സെക്രട്ടറി), ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി, ജര്‍മനി (ട്രഷറര്‍), സാബു ചക്കാലയ്ക്കല്‍, ഓസ്ട്രിയ (കോഓര്‍ഡിനേറ്റര്‍), ടെറി തോമസ്, ഫിന്‍ലന്‍ഡ്, തോമസ് ഇളങ്കാവില്‍, സ്‌കോട് ലന്‍ഡ് (വൈസ് പ്രസിഡന്റുമാര്‍), ഡോ. ബേസില്‍ ഉതുപ്പ്, ഡെന്‍മാര്‍ക്ക്, ആഷ മാത്യു, യുകെ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും ഓസ്ട്രിയയില്‍ നിന്നുള്ള നൈസി കണ്ണന്പാടം വിമിന്‍സ് ഫോറം കോഓര്‍ഡിനേറ്ററായും ഇറ്റലിയില്‍ നിന്നുള്ള ജെജി മാത്യു മീഡിയ ഫോറം കോഓര്‍ഡിനേറ്ററായും ഫ്രാന്‍സില്‍ നിന്നുള്ള കീര്‍ത്തി നായര്‍ ഇവന്റ് ഫോറം കോഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു.

സിറോഷ് ജോര്‍ജ്, ഓസ്ട്രിയ (പിആര്‍ഒ), ചന്ദു നല്ലൂര്‍, പോളണ്ട് (യൂത്ത് ഫോറം), ബോബി അഗസ്റ്റിന്‍, യുകെ (ഐടി ഫോറം), പ്രദീപ് നായര്‍, പോളണ്ട് (ബിസിനസ് ഫോറം), അബ്ദുള്‍ അസീസ്, ഓസ്ട്രിയ (ചാരിറ്റി ഫോറം), മാത്യു പഴൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (കള്‍ച്ചറല്‍ ഫോറം) എന്നിവരും നിയമിതരായി. യൂറോപ്പിലെ വിവിധ ഡബ്ല്യുഎംഎഫ് പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരും യൂറോപ്പ് റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാണ്. 

പുതിയ കമ്മിറ്റി ജനുവരി ഒന്നു മുതല്‍ നിലവില്‍ വന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയാണ് യൂറോപ്പ് റീജണല്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുത്തത്. സംഘടനയുടെ യൂറോപ്പ് സമ്മേളനം പാരിസിലോ, ഹെല്‍സിങ്കിയിലോ നടത്താന്‍ പുതിയ കമ്മിറ്റിയില്‍ തീരുമാനമായി.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക