Image

തിരുവല്ലയില്‍ ആഗോള പ്രവാസി സംഗമം അഞ്ച്, ആറ് തീയതികളില്‍

Published on 05 January, 2018
തിരുവല്ലയില്‍ ആഗോള പ്രവാസി സംഗമം അഞ്ച്, ആറ് തീയതികളില്‍
തിരുവല്ല: പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി സംഗമം ജനുവരി അഞ്ച്, ആറ് തീയതികളില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

അഞ്ചിന് ടാലന്റ് സെര്‍ച്ച് ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് രണ്ടാം ഓഡീഷന്‍ നടക്കും. ആറിന് രാവിലെ 10ന് പ്രവാസി സംഗമം മന്ത്രി അഡ്വ. മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. കെസിസി പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത, ആന്േ!റാ ആന്റണി എംപി, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണ ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും കമാന്‍ഡര്‍ വര്‍ഗീസ് ചാമത്തില്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 

ആഗോളതലത്തിലുള്ള മലയാളി സംഘടനയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ആനുകാലിക സാമൂഹിക സാന്പത്തിക മെഡിക്കല്‍ രംഗത്തുള്ള വിദഗ്ധര്‍ സംവദിക്കും. 

സമാപന സമ്മേളനത്തില്‍ ആഗോള മലയാളി സംഗമത്തിന്റെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തും. ടാലന്റ് സെര്‍ച്ച് ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സര വിജയിക്ക് സമ്മാനദാനവും നടത്തുമെന്ന് ഭാരവാഹികളായ സുനു ഏബ്രഹാമും കുര്യന്‍ ചെറിയാനും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക