Image

മന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ്‌ പ്രാഥമികാന്വേഷണം

Published on 06 January, 2018
മന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ്‌ പ്രാഥമികാന്വേഷണം
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരായി വിജിലന്‍സ്‌ പ്രഥമികാന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക യൂണിറ്റിനാണ്‌ അന്വേഷണ ചുമതല. അനര്‍ഹമായി മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നേടിയെന്ന പരാതിയില്‍ കഴമ്പുണ്ടോ എന്നാണ്‌ പരിശോധിക്കുന്നത്‌.

ചികിത്സ റീ ഇമ്പോഴ്‌സ്‌മെന്റിനായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യാജ കണക്കുകള്‍ നല്‍കിയെന്നോരോപിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനായിരുന്നു വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ പരാതി നല്‍കിയത്‌.


മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ ചിലവാക്കിയത്‌ 3,81,876 രൂപ ചിലവാക്കിയെന്നും പൊറോട്ട ഗോപി മഞ്ചൂരിയന്‍, ദോശ, കുറുമ, മാതളനാരങ്ങ ജ്യൂസ്‌, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജ്യൂസ്‌, ഉള്ളിവട, പഴം പൊരി മുതലായവയെല്ലാം മരുന്നെന്നാണ്‌ ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ്‌ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക