Image

എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ ദീപാ നിശാന്ത്‌

Published on 06 January, 2018
എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ  ദീപാ നിശാന്ത്‌
കോഴിക്കോട്‌: കമ്മ്യൂണിസ്റ്റ്‌ നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്‌ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്‌.

വി.ടി ബല്‍റാമിന്റെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്‌തവ വിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും പ്രണയം എന്ന്‌ വാക്കും പീഡനും എന്ന വാക്കും തമ്മില്‍ ഒരു പാട്‌ വ്യത്യാസമുണ്ടെന്നും അവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത കുറിപ്പില്‍ പറയുന്നു.

ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ' എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത്‌ മധ്യവര്‍ഗ സദാചാര ബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണെന്നും ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്‌തുത സമര്‍ത്ഥമായി മറയ്‌ക്കുകയും ചെയ്യുന്നുണ്ടെന്നും ദീപ പറയുന്നു.

സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത്‌ ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മോശം പരാമര്‍ശത്തെ നേരിടേണ്ടത്‌ അതിലും മോശം പരാമര്‍ശം തിരിച്ചും നടത്തിയിട്ടല്ലെന്നും ദീപാ നിശാന്ത്‌ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക