Image

ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് ഗ്രാന്‍ഡ് പ്രമോ ആരംഭിച്ചു

Published on 06 January, 2018
ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് ഗ്രാന്‍ഡ് പ്രമോ ആരംഭിച്ചു

ബ്രിസ്‌ബേന്‍: ഫ്‌ളൈ വേള്‍ഡ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് പ്രമോയ്ക്ക് തുടക്കം കുറിച്ചു. ബ്രിസ്‌ബേന്‍ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ അംറ്റാന്‍ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ചൈതന്യ ഉണ്ണി ഗ്രാന്‍ഡ് പ്രമോ ഉദ്ഘാടനം ചെയ്തു. 

പ്രമോ കാലയളവില്‍ ഫ്‌ളൈ വേള്‍ഡ് വഴി യാത്ര ചെയ്യുന്നവരുടെ ടിക്കറ്റുകള്‍ എല്ലാ മാസവും പത്തിന് നറുക്കെടുക്കും. വിജയിക്ക് ടിക്കറ്റിന്റെ പകുതി തുക കാഷ് ബാക്കായും അവശേഷിക്കുന്ന തുക ട്രാവല്‍ വൗച്ചറായും സമ്മാനമായി നല്‍കും.

അഞ്ചു വര്‍ഷമായി മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ഫ്‌ളൈ വേള്‍ഡിന് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഓഫീസുകളുണ്ട്.

തായ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ ചവാരിത്, ഡോ. പി.പി. ഉണ്ണികൃഷ്ണന്‍, ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോസഫ് കാനാട്ട്, ഡോ. ചെറിയാന്‍ വര്‍ഗീസ്, ഫ്‌ളൈ വേള്‍ഡ് ഡയറക്ടര്‍മാരായ റോണി ജോസഫ്, പ്രിന്‍സ് ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക