Image

എല്ലാ മദ്രസകളിലും മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി

Published on 06 January, 2018
എല്ലാ മദ്രസകളിലും മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി


ഡെറാഡൂണ്‍: സംസ്ഥാനത്തെ മദ്രസകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ്‌ റാവത്ത്‌. യാഥാസ്ഥിതിക കാഴ്‌ചപ്പാട്‌ മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത്‌ ആവശ്യപ്പെട്ടു.

` പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം. സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ ലഭ്യമാകുന്ന സ്ഥാപനങ്ങളായിരിക്കണം ഇതിന്‌ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത്‌. മദ്രസകള്‍ യാഥാസ്ഥിതിക കാഴ്‌ചാപ്പാടില്‍ നിന്ന്‌ പുറത്തുവരണം.'

മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും പ്രധാനമന്ത്രിയുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ക്ക്‌ ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാക്കാരുടെ വീക്ഷണത്തില്‍ അവര്‍ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും റാവത്ത്‌ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക