Image

എബ്ലൈസ് 2018 ന് സമാപനം, നവവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്

Published on 07 January, 2018
എബ്ലൈസ് 2018 ന് സമാപനം, നവവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പിന്റെ പുതിയ തുടക്കം എബ്ലൈസ് 2018 മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് സമാപിച്ചു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നസ് ബാന്‍ഡ് ടീമും നയിച്ച എബ്ലൈസ് 2018 നായി ദേശഭാഷ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന യുവതീ യുവാക്കളും കുട്ടികളും ദൈവസ്‌നേഹത്തില്‍ ഒരേസ്വരത്തില്‍ ആര്‍ത്തുപാടിയപ്പോള്‍ അത് നാളെയുടെ നവസുവിശേഷവത്ക്കരണത്തിന്റെ പുതിയ തുടക്കമായി മാറി.

ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും പിന്‍ബലത്തില്‍ ആത്മീയമായി കൂടുതല്‍ ഉണര്‍വോടെ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13 ന് പതിവ് പോലെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

സെഹിയോന്‍ യൂറോപ്പിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഷൈജു നടുവത്താനി ,പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ കാനോന്‍ ബ്രയാന്‍, കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ബ്രദര്‍ സന്തോഷ് ടി എന്നിവരും 2018 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ തിരുവചന സന്ദേശ ശുശ്രൂഷകളില്‍ പങ്കുചേരും. 

അഡ്രസ്സ് : BETHEL CONVENTION CENTRE, KEVIN WAY, WEST BROMWICH 
BIRMINGHAM, B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി 07878 149670, അനീഷ് 07760 254700, ബിജുമോന്‍ 07515 368239.
കണ്‍വെന്‍ഷനായി വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതു വിവരങ്ങള്‍ക്ക്: ടോമി ചെന്‌പോട്ടിക്കല്‍ ?07737 935424, ബിജു എബ്രഹാം 07859 890267.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക