Image

സാം പിട്രോഡ ഓസ്ട്രേലിയിലേക്ക്

അരുണ്‍ പാലക്കലോടി Published on 08 January, 2018
സാം പിട്രോഡ ഓസ്ട്രേലിയിലേക്ക്
ഇന്ത്യന്‍ ടെലികോമിന്റെ പിതാവ് സാം പിട്രോഡ ഓസ്ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നിയിലും മെല്‍ബണിലും സന്ദര്‍ശനം നടത്തുന്നു.

തൊണ്ണൂറ്റിഏഴ് ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഫോണ്‍ ഇല്ലാതിരുന്ന ഒരു കാലഖട്ടത്തില്‍ നിന്നും, STD / ISD കോളുകള്‍ വിളിക്കാന്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്യേണ്ടിയിരുന്ന കാലത്തുനിന്നും ഇന്ത്യയെ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമായി മാറ്റിയതു സാം പിട്രാഡോയുടെ മാന്ത്രികതയാണ്....

ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ നായകന്‍ - സാം പിട്രാഡോ ഓസ്ട്രേലിയയില്‍ എത്തുന്നു.

ഇന്ത്യന്‍ ടെലികോം മേഖലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാം പിട്രാഡോ ഈ മാസം ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു.
ഈ മാസം 24 നു ആണ് സാം പിട്രാഡോ ഓസ്‌ട്രേലിയയില്‍ എത്തുന്നത്. 24 നു സിഡ്നിയില്‍ എത്തുന്ന ഇദ്ദേഹം സിഡ്നിയിലും മെല്‍ബണിലും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും.

തൊണ്ണൂറ്റിഏഴ് ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളിലും ഫോണ്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും, STD / ISD കോളുകള്‍ വിളിക്കാന്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്യേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍നിന്നും , ഇന്ത്യയെ ലോകത്തെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമാക്കിമാറ്റിയതു സാം പിട്രാഡോയുടെ മാന്ത്രികതയാണ്. രാജീവ് ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം ടെലികോം വകുപ്പിന്റെ മേധാവിത്വം ഏറ്റെടുത്ത സാം പിട്രാഡോ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ടെലക്കോമിനെ മാറ്റിമറിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടേയും, മന്‍മോഹന്‍ സിംഗിന്റെയുംപ്രത്യേക ഉപദേഷ്ടാവായും സാം പിട്രാഡോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ നവീകരണം എന്ന ലക്ഷ്യത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ (IOC) ചെയര്‍മാനായി അടുത്തിടെ സ്ഥാനമേറ്റെടുത്ത പിട്രാഡോ ഐഒസി ഓസ്ട്രേലിയയുടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ പങ്കെടുക്കും. 25 ആം തീയതി വൈകിട്ടിന് ഏഴ് മണിക്ക് സിഡ്‌നിയിലും, 26 ആം തീയതി ഉച്ചക്ക് ഒരുമണിക്ക് മെല്‍ബണിലും വെച്ചാണ് സമ്മേളനങ്ങള്‍.

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഒസി ഭാരവാഹികളുമായി ബന്ധപ്പെടുക,
മനോജ് ഷെയറാണ്‍: 0431 106 292, രാജശേഖര്‍ റെഡ്ഡി: 0469 561 094, റോബട്ട് സെബാസ്ടിയന്‍: 0424 607 058, അരുണ്‍ പാലക്കലോടി: 0421 389 500, ക്രാന്തി ദേവ് റെഡ്ഡി: 0416 771 456

സിഡ്‌നി വിലാസം:
25th Jan 2018, 7pm
Novotel & ibis Sydney Olympic Park
11 Olympic Boulevard, Sydney, Australia 2127

മെല്‍ബണ്‍ വിലാസം:
26th Jan 2018, 1pm
Beau Monde International
934 Doncaster Road, Doncaster East, Victoria, Australia 3109

വാര്‍ത്ത: അരുണ്‍ പാലക്കലോടി (IOC National Secretary)         
സാം പിട്രോഡ ഓസ്ട്രേലിയിലേക്ക്സാം പിട്രോഡ ഓസ്ട്രേലിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക