Image

ലോക കേരള സഭ: ചര്‍ച്ചയ്ക്കുള്ള രേഖ (കരട്)

Published on 10 January, 2018
ലോക കേരള സഭ: ചര്‍ച്ചയ്ക്കുള്ള രേഖ (കരട്)
കേരളത്തിലെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം കേരളത്തിനു പുറത്താണ് ജീവിക്കുന്നത്. ഈ വിഭാഗത്തിനു കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും മനസ്സിലാക്കാനുമുള്ള സംവിധാനം നിലവിലില്ല. അതിനാല്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും കഴിയാത്ത സ്ഥിതിയുമുണ്ട്. ഈ പോരായ്മ പരിഹരിക്കുന്നതിനാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. ലോകമാകെയുള്ള പ്രവാസികളുടെ അറിവും കഴിവും കേരളത്തിന്റെ വികസനത്തിനു ഉപയോഗപ്പെടുത്തുക എന്നതാണ് ഈ കൂടിച്ചേരലിന്റെ പ്രധാന ലക്ഷ്യം.

>>>കൂടുതല്‍ വായിക്കുക....
Join WhatsApp News
ഡോ.ശശിധരൻ 2018-01-10 12:18:49

അഴിമതിയിലൂടെയും  ,അധർമ്മങ്ങളിലൂടെയും ,കൈക്കൂലിയിലൂടെയും ഉദ്യോഗസ്ഥ വർഗ്ഗവും,സിനിമ നടന്മാരും ,രാഷ്ട്രീയക്കാരും സമ്പാദിച്ച പണം കേരളത്തിന് പുറത്തു വിവിധ രാജ്യങ്ങളിൽ ബിനാമികളുടെ പേരിൽ നിക്ഷേപിച്ച (?)കള്ളപണം കേരളാ ലോക സഭയുടെ വികസന പുരോഗമനപ്രവർത്തന മണ്ഡലങ്ങളുടെ മറവിൽ  കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഉപാധിയായി  കേരള ലോക സഭയെ ഉപയോഗിച്ചാൽ അത് ഭാരതത്തിലെ ,കേരളത്തിലെ ജനങ്ങൾ ജനരഞ്ജനത്തോടെ പൊറുക്കുമെന്ന് തോന്നുന്നില്ല .അങ്ങേയറ്റത്തെ  ആരാധനാക്രമത്തിന്റെയും ,സ്വജന പക്ഷപാതത്തിന്റെയും,ഇടതുപക്ഷ പാർട്ടികളോട് കുറും പുലർത്തുന്ന ആളുകളെയാണ്  യാതൊരു നീതിയുമില്ലാതെ ,മാനദണ്ഡവുമില്ലാതെ ഇപ്പോൾ കേരളാ ലോക സഭയിലേക്ക് അമേരിക്കയിൽ നിന്നും അംഗങ്ങളെ അനകമായി തെരഞ്ഞെടുത്തിരിക്കുന്നത് .ഇത് അനീതിയാണ് ,അധർമ്മമാണ് എതിർക്കേണ്ടതാണ് ,ചോദ്യം ചെയ്യേണ്ടതാണ് .

ഭാരത ഭരണഘടനക്കു വിരുദ്ധമായാണ്കേരളഗവണ്മെന്റ്   കേരള ലോക സഭക്ക് രൂപം കൊടുത്തിരിക്കുന്നത് തന്നെ .കേരള ലോക സഭയുടെ അടുത്ത കാതലായ  കാര്യപരിപാടി  സഭയുടെ പ്രവർത്തനവുമായി  ബന്ധപ്പെട്ടുള്ള  സാമ്പത്തികമായ ഇടപാടുകളുടെ എളുപ്പത്തിനുവേണ്ടി   പ്രവാസി ഫെഡറേഷൻ ബാങ്ക്  എന്ന സ്ഥാപനത്തിന്റെ തുടക്കമായിരിക്കും.അപ്പോൾ കാര്യങ്ങൾ എളുപ്പമായി.കേരള സർക്കാരിന്റെ കേരള ലോക സഭയുടെ രൂപീകരണം കേന്ദ്ര സർക്കാരിന്റെ  അധികാരത്തിന്റെ മുകളിലുള്ള ഒരു കടന്നുകയറ്റം തന്നെയാണ് .ഇന്ത്യക്കു പുറത്തുള്ള പ്രവാസികളുടെ ലക്‌ഷ്യം ഇന്ത്യയുടെ മൊത്തം വികസന മാണ്.കേരളത്തിന്റെ മാത്രം വികസനമല്ല .

കേരളം കണ്ട ഏറ്റവും മോശമായ പ്രവർത്തനശേഷിയില്ലാത്ത പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല .ജനാധിപത്യത്തിനെതിരായ(undemocratic), ഭാരത ഭരണഘടനയ്ക്കെതിരായ (unconstitutional)പാർലമെൻററി വ്യവസ്ഥയ്ക്കെതിരായ (unparliamentary)ഇത്രയും അധർമ്മം അപ്രതീതം കേരളത്തിൽ നടന്നിട്ടും ഒരക്ഷരം പോലും  കേരള ലോക സഭയെ സംബന്ധിച്ചു  പ്രതിപക്ഷം പ്രയോജ്യ പ്രതികരിക്കാത്തതിന്റെ പിന്നിൽ വലിയൊരു നിസ്വനത്തിന്റെ നിഴലുണ്ട്.കേരള നിയമ സഭയുടെ പുറത്തും അകത്തും പ്രതിപക്ഷം വലിയ ചർച്ചാവിഷയമാക്കേണ്ട ഗൗരവമായ വലിയ കാര്യം എന്തുകൊണ്ട്  മനഃപൂർവം ചെറിയ കാര്യമായി അവഗണിക്കുന്നു?കാത്തിരുന്ന് കാണാം .

(ഡോ.ശശിധരൻ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക