Image

ലോക കേരള സഭയും, പ്രാഞ്ചിയേട്ടന്മാരും, അവകാശികളും(ജയ് പിള്ള)

ജയ് പിള്ള Published on 13 January, 2018
ലോക കേരള സഭയും, പ്രാഞ്ചിയേട്ടന്മാരും, അവകാശികളും(ജയ് പിള്ള)
ആരാണീ പ്രാഞ്ചിയേട്ടന്‍?..പുതുപ്പണക്കാരന്റെ പൊളിച്ചെഴുത്താണ് പ്രാഞ്ചിയേട്ടന്‍. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ നിരവധി പ്രാഞ്ചിയേട്ടന്മാരെ നമുക്ക് നിത്യവും കാണാം. സമീപകാല ഓണ്‍ലൈന്‍ പത്രങ്ങളില്‍ പ്രവാസികളുടെ രക്തം തിളക്കുന്ന എന്ന് കടുപ്പിച്ചു എഴുതുന്ന ചില ഞണ്ടുകള്‍. മലയാളികളുടെ പേരില്‍ സമാജങ്ങള്‍ ഉണ്ടാക്കി വാര്‍ഷിക പൊതുയോഗങ്ങള്‍ അംഗങ്ങളെ അറിയിക്കാതെ അളിയനും,ഞാനും, പിന്നെ കുറെ മത പ്രതിനിധികളും കൂട്ടുകാരും കൂടി ഭരണം പങ്കു വയ്ക്കുന്ന സ്ഥിരം സ്ഥാപക പ്രസിഡന്റുമാര്‍ ഭരിക്കുന്ന ചുണ്ണാമ്പ് കട്ടകള്‍.
ഒന്നുകില്‍ സമൂഹത്തിനോ, കുടുംബത്തിനോ അദ്ധ്വാനിച്ചു കൊണ്ട് വരുന്ന പണത്തിന്റെ, വിയര്‍പ്പിന്റെ അനുഭവം വേണം ഇതൊന്നും ഇല്ലാതെ ആരുടെയോ കണ്ണീര്‍ ഒപ്പാനെന്ന പേരില്‍ മറ്റുള്ളവന്റെ വിയര്‍പ്പു നക്കുന്നവര്‍.

ഈ നേതാക്കന്മാര്‍ ഒക്കെ വിദേശം കാണുന്നതിന് മുന്‍പേ തന്നെ ഗള്‍ഫ് മലയാളികള്‍ പല ആവശ്യങ്ങളും കേരളത്തിലെ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നു.ആ കാലങ്ങളില്‍ അമേരിക്കയിലും, കാനഡയിലും പോയ മലയാളികള്‍ ഭൂമിയ്ക്കും, സ്വര്‍ഗ്ഗത്തിനും ഇടയില്‍ വേറെ ഒരു ലോകത്തു മക്കളെ മലയാള ഭാഷയില്‍ നിന്ന് പോലും അകറ്റി നിറുത്തിയവര്‍ ആയിരുന്നു. ആഷ് ബുഷ് ജീവിതം. മലയാളി,.. സായിപ്പും മദാമ്മയും ആയ ഒരു കാലം. പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ മലയാളി കൂട്ടായ്മകള്‍ തുടങ്ങി കൊട്ടുംസൂട്ട്, പട്ടും അണിഞ്ഞു. ചുരുക്കം ചിലര്‍ മാത്രം നാടിനെ മറക്കാതെ പാവങ്ങളെ സഹായിച്ചു. അങ്ങിനെ ഉള്ളവരില്‍ കുറച്ചു പേരെ ലോക കേരളം സഭ തിരഞ്ഞെടുത്തു. അതില്‍ വികാരം കൊണ്ട് സ്വയം പ്രഖ്യാപിതന്‍മാര്‍ പത്രങ്ങളില്‍ വാര്‍ത്തകള്‍ ഇട്ടു പുളകം അണിഞ്ഞു...സ്വയം കോരിത്തരിച്ചു ..

അര്‍ഹതയുള്ളവരെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു അഭിനന്ദിച്ചു, അല്ലാത്തവര്‍ (പ്രാഞ്ചികള്‍) പ്രതികരിച്ചു പിന്നാമ്പുറങ്ങളില്‍ ഇടം തേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊണ്‌ഗ്രെസ്സ് കോഴിക്കോട്ടു വിളിച്ചു കൂട്ടിയ രഹസ്യ യോഗത്തില്‍ തെക്കന്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഒരു പ്രാഞ്ചിയ്ക്കു കൊടുത്ത തുക കേട്ടാല്‍ ചിലപ്പോള്‍ പ്രവാസി മലയാളികള്‍ ഞെട്ടും...

സത്യം പറയട്ടെ...70 % അധികം മലയാളികളും കേരളത്തിലെ ദൈനനം ദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ,പ്രതികരിക്കാനോ താത്പര്യം ഇല്ലാത്തവരും,മലയാള പത്രങ്ങള്‍ വായിക്കാത്തവരും ആണ്.തൊഴില്‍ പരമായും, കുട്ടികളുടെ പഠന കാര്യങ്ങളിലും അവര്‍ കേരളത്തില്‍ ഉള്ളവരിലേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നവരും, 6 മണിക്കൂറില്‍ താഴെ(4 മണിക്കൂര്‍ നിരന്തരം) മാത്രം ഉറങ്ങുന്നവരും ആണ്. ഇനി ഈ ചോദ്യം എന്നോട് ചോദിച്ചവരോട് ഞാന്‍ ഒന്ന് ചോദിയ്ക്കട്ടെ.. ആര്‍ക്കാണ് ലോക കേരളം സഭയില്‍ പ്രാതിനിധ്യം വേണ്ടത്? വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തു ജീവിച്ചു തൊഴില്‍ ചെയ്യുന്ന അതാത് രാജ്യത്തു കരം ഒടുക്കി, അവിടത്തെ ആരോഗ്യ, വിദ്യാഭ്യാസ, പെന്‍ഷന്‍, ഡിസെബിലിറ്റി സൗകര്യങ്ങള്‍ അനുഭവിച്ചു, 65 കഴിഞ്ഞു വടക്കേ അമേരിക്കയില്‍ മഞ്ഞു വീഴുമ്പോള്‍ കേരളത്തിലെ സുഖ കാലാവസ്ഥ അനുഭവിക്കാന്‍ വരുന്നവര്‍ക്കോ? അതോ എന്നെയും നിന്നെയും പോലെ ഇന്ത്യയില്‍ കിട്ടിയതും, ഉണ്ടാക്കിയതും ആയ സ്വത്തു വകകള്‍ ആരും അടിച്ചു മാറ്റാതെ, വസ്തുവകകളില്‍ ഉള്ള കുളവും കണ്ടവും നികത്താനുള്ള അനുമതിയോ?

''പ്രാതിനിധ്യം വേണം ഗള്‍ഫ് മലയാളിക്കും, നാടിന്റെ തുടിപ്പറിയുന്ന ചെറുതും വലുതും ആയ പ്രാദേശിക ക്‌ളബുകള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും എന്ന് അടിവരയിടുന്നു
സ്വയം പ്രഖ്യാപിത പ്രാഞ്ചികള്‍ക്കു ഇപ്പോള്‍ ആലും മുളച്ചു .. പ്രാഞ്ചിയേട്ടന്‍മാര്‍ ഇനി പണി എടുത്തു ജീവിക്കുന്ന കാലം എന്നാണോ ഉണ്ടാവുക ??!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക