Image

എത്തിയാദ് എയര്‍വെയ്‌സ് പുതിയ റസിഡന്‍സ് ക്ലാസ് ക്യാബിന്‍

ജോര്‍ജ് ജോണ്‍ Published on 15 January, 2018
എത്തിയാദ് എയര്‍വെയ്‌സ് പുതിയ റസിഡന്‍സ് ക്ലാസ് ക്യാബിന്‍
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. എയര്‍ലൈന്‍സായ എത്തിയാദ് എയര്‍വെയ്‌സ് കൂടുതല്‍ പണം നല്‍കി സൗകര്യപ്രദമായി യാത്ര നടത്താന്‍ കഴിവുള്ളര്‍ക്കായി റസിഡന്‍സ് ക്ലാസ് ക്യാബിന്‍ തുടങ്ങി. പ്രത്യേക ഡബിള്‍ ബെഡ്, വലിയ ടി.വി., ആധുനിക മ്യൂസിക് ഉപകരണം, അന്തരാഷ്ട്രമായി വിളിക്കാവുന്ന  ടെലഫോണ്‍ സൗകര്യം, ഇന്റര്‍നെറ്റ് കണക്ഷന്‍, ലെതര്‍ സോഫാ, മസാജ്, എഴ് കോഴ്‌സുള്ള ഇഷ്ടപ്പെട്ട ചൂടുള്ള ഭക്ഷണം. ബാര്‍, കുളിമുറി, ഏത് സമയത്തും ലഭ്യമായ ഹോസ്റ്റസ്  എന്നിവയെല്ലാമാണ് ഈ റസിഡന്‍സ് ക്ലാസിലെ സൗകര്യങ്ങള്‍.

എത്തിയാദ് എയര്‍വെയ്‌സ് തിരഞ്ഞെടുക്കപ്പെട്ട സെക്ടുകളിലാണ് ഈ റസിഡന്‍സ് ക്ലാസ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ വില ഉദാഹരണമായി മുബൈയില്‍ നിന്നും ന്യൂയോര്‍ക്കിന് 20.000,00 യൂറോ ആണ്. അധികം താമസിയാതെ കേരളത്തിലെ കൊച്ചി സെക്ടിലേക്കും എത്തിയാദ് എയര്‍വെയ്‌സ് ഒന്നോ രണ്ടോ റസിഡന്‍സ് ക്ലാസ് ക്യാബിന്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നു.

എത്തിയാദ് എയര്‍വെയ്‌സ് പുതിയ റസിഡന്‍സ് ക്ലാസ് ക്യാബിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക