Image

ജസ്റ്റിസ്‌ ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്‌ അമിത്‌ ഷായെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ

Published on 16 January, 2018
ജസ്റ്റിസ്‌ ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്‌ അമിത്‌ ഷായെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ

അച്ഛന്‍റെ മരണത്തില്‍ പരാതിയില്ലെന്ന്‌ വ്യക്തമാക്കി ജസ്റ്റിസ്‌ ലോയയുടെ മകന്‍ അനൂജ്‌ ലോയ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനുപിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. മുംബൈയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ നായിക്‌ ആന്‍സ്‌ നായികിലാണ്‌ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നത്‌. 

 സഹോദരന്‍ പ്രതീക്‌ ഭണ്ഡാരിയും അഭിഭാഷകനായ അമീത്‌ ബി നായികും ,മുന്‍ ജില്ലാ ജഡ്‌ജിയും ജസ്റ്റിസ്‌ ലോയയുടെ സുഹൃത്തുമായ കെ ബി ഖട്ടക്‌ എന്നിവരാണ്‌ അനൂജിനോപ്പം വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നത്‌.


വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തതിനു പിന്നാലെയാണ്‌ ഇത്‌ സംഘടിപ്പിച്ചതിന്‌ പിന്നില്‍ അമിത്‌ ഷായെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നത്‌. 

അമിത്‌ ഷാ പ്രതിയായ സൊറാബുദ്ദീന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന വേളയിലാണ്‌ ജസ്റ്റിസ്‌ ലോയ കൊല്ലപ്പെടുന്നത്‌. വിചാരണ വേളയില്‍ ലോയയുടെ അപ്രതീക്ഷിത മരണത്തിനു പിന്നില്‍ അമിത്‌ ഷായാണെന്ന ആരോപണം അന്ന്‌ മുതല്‍ ഉയര്‍ന്നു വന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക