Image

ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

Published on 18 January, 2018
ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി.

മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും. ഡബ്ല്യുസിഡി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പുതിയ സമിതി. നിയമ, ആഭ്യന്തര, വിദേശകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാന്‍ ഒരു വെബ്‌സൈറ്റ് തുടങ്ങും. ഇത്തരത്തില്‍ മുങ്ങിയ ഭര്‍ത്താക്കന്‍മാരെ കണ്ടെത്തുന്നതിനും മറ്റുമായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാനും പദ്ധതിയുണ്ട്. 2015 മുതല്‍ ഏതാണ്ട് 3328 പരാതികള്‍ ആണ് വിവിധ സ്ത്രീകളില്‍ നിന്നും ലഭിച്ചത്. ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി.

Join WhatsApp News
truth and justice 2018-01-19 07:47:45
Mr Modi  also left his wife so he should also lose his passport
മുങ്ങാംകുഴി പാപ്പച്ചൻ 2018-01-18 23:09:33
അവിടിന്നു മുങ്ങി ഞങ്ങൾ 
ഇവിടെ വന്നപ്പോൾ ഇപ്പോൾ 
ഇവിടുന്നും മുങ്ങാണോ ഞങ്ങൾ 
ഇതെന്തു ന്യായം ?
ട്രംപ് ഞങ്ങളുടെ ഗുരുവാണ് കേട്ടോ  
ഗുരുവിന്റെ നാട്ടിൽ ഞങ്ങൾക്കിനി 
എന്ത് പേടിക്കാനുണ്ട് ചൊല്ല് 
മൂന്നു വേളി നടത്തീട്ടും 
സ്ത്രീകളെന്നു പറഞ്ഞാൽ 
ഊറിടും നാവ് അവനുടെ 
ട്രംപ് തന്നെ ശരണം ശിവ ശംഭോ 
മുങ്ങിയാൽ ഞങ്ങൾ 
ഒന്നിച്ചു മുങ്ങും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക