Image

ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി സമാപിച്ചു

നിബു വെള്ളവന്താനം Published on 18 January, 2018
ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി സമാപിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഡിസംബര്‍ 30 ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡോ. വില്‍സന്‍ വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. പാസ്റ്റര്‍ കെ.ഇ ഈപ്പന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പാസ്റ്റര്‍ മൈക്കിള്‍ ജോണ്‍സണ്‍ സങ്കീര്‍ത്തനം വായിച്ചു. റവ.ഡോ.വല്‍സന്‍ ഏബ്രഹാം സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്‍കി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആശംസ സന്ദേശം നല്‍കി. ബ്രദര്‍ ജോര്‍ജ് വി.ഏബ്രഹാം ആമുഖ സന്ദേശം നല്‍കി.

സഭയിലെ മുന്‍ കാല ശുശ്രൂഷകരുടെ ത്യാഗപൂര്‍ണ്ണമായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പ്രത്യേക ഉപഹാരവും 70 വയസിനു മുകളില്‍ പ്രായമുള്ളവരായ മാതാപിതാക്കള്‍ക്ക് പ്രത്യേക ആദരവും ഉപഹാരവും സമ്മേളനത്തിനോടനുബദ്ധിച്ച് വിതരണം ചെയ്തു. സഭാ സെക്രട്ടറി ബ്രദര്‍ പി.എ. സാമുവേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ജൂബിലി കോര്‍ഡിനേറ്റര്‍ ബ്രദര്‍ സാം തോമസ് ജൂബിലി പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നിര്‍ദ്ധനരായ യുവതികള്‍ക്കുള്ള വിവാഹ സഹായ നിധിയുടെ ആദ്യ ചെക്ക് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസിന് പാസ്റ്റര്‍ വില്‍സന്‍ വര്‍ക്കി കൈമാറി.

ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ അഞ്ചു പതിറ്റാണ്ട് ചരിത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ചീഫ് എഡിറ്റര്‍ ബ്രദര്‍ സാം തോമസിന്റെ ചുമതലയിലും എഡിറ്റോറിയല്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തിലും പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം റവ.ഡോ.വല്‍സന്‍ ഏബ്രഹാം നിര്‍വ്വഹിച്ചു.വിവിധ സഭകളെ പ്രതിനിധികരിച്ച് വിശ്വാസികളും ശുശ്രൂഷകന്മാരും റീജിയന്‍ ഭാരവാഹികളും പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

സഭയുടെ കഴിഞ്ഞ കാല നിമിഷങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ പ്രസന്റേഷന്‍ ബ്രദര്‍ ജോണ്‍സി തോമസ് അവതരിപ്പിച്ചു. ബ്രദര്‍ സി.എം. ഏബ്രഹാം സ്വാഗതവും ബ്രദര്‍ തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. റവ.ഡോ. ഇട്ടി ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും ജൂബിലി കൂടി സമ്മേളനം സമാപിച്ചു.
ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി സമാപിച്ചു
ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി സമാപിച്ചു
ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സുവര്‍ണ്ണ ജൂബിലി സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക