Image

ഗവണ്‍മെന്റ് അടച്ചു (ബി. ജോണ്‍ കുന്തറ)

Published on 20 January, 2018
ഗവണ്‍മെന്റ് അടച്ചു (ബി. ജോണ്‍ കുന്തറ)
ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ കേള്‍ക്കുന്നു ഗവണ്മെന്‍റ്റ് അടയ്ക്കല്‍ അഥവാ ഷട്ട് ഡൌണ്‍  ഇന്ന് സംഭവിച്ചു.  ഇതിനെ റിപ്പബ്ലിക്കന്‍സ് ചക്  ഷുമര്‍ ഷട്ട് ഡൌണ്‍ എന്നും ഡെമോക്രാറ്റ്‌സ് ട്രംപ് ഷട്ട് ഡൌണ്‍ എന്നും വിളിക്കുന്നു. കാഴ്ചക്കാര്‍ തീരുമാനിക്കുക.

ഷട്ട് ഡൌണ്‍ ( അടച്ചുപൂട്ടല്‍) എന്ന വാക്കുതന്നെ ഇവിടെ പ്രസക്തമല്ല. കാരണം എങ്ങിനെ ആര്‍ക്ക് ഒരു ഗവണ്‍മെന്‍റ്റിനെ അടച്ചുപൂട്ടുവാന്‍പറ്റും? ഇതൊരു സാധാരണ വീടാണോ, കടയാണോ വാതില്‍ പൂട്ടി താക്കോലും മടിയില്‍ വയ്ച്ചു പ്രസിഡന്‍റ്റ് ട്രംപ് ഫ്‌ലോറിഡാക്ക് പോകുവാന്‍? .

മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മാതിരി ഷട്ട് ഡൌണ്‍ ലോകാവസനാനമല്ല. നാളെയും സൂര്യനുദിക്കും ഒട്ടുമുക്കാല്‍ അമേരിക്കക്കാരുടേയും ജീവിതത്തിന് ഒരു നെല്ലിട പോലും വ്യത്യാസവും വരില്ല. ഇവിടെ കാണുന്നത് ഒരു രാഷ്ട്രീയ സര്‍കസ് മാത്രം. തമ്മില്‍ തമ്മില്‍ പഴിചാരും CNN ഒരു വശത്തും ഫോക്‌സ് ന്യൂസ് മറുവശത്തും ആര്പ്പു വിളിക്കാരുമായി നില്‍ക്കും ഇതുപോലൊരു അടച്ചു പൂട്ടല്‍ ഒബാമയുടെ സമയത്തും നടന്നു 2013ല്‍ .

ഈ ഷട്ട് ഡൌണ്‍ എന്ന വാള്‍ വീണാലും സാധാരണ ജനത്തെ ഇത് ഒരു വിധത്തിലും ബാധിക്കുകയില്ല. എയര്‍ പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കും, വെല്‍ഫെയര്‍, സോഷ്യല്‍ സെക്യൂരിറ്റി ചെക്കുകള്‍ സമയാസമയം കിട്ടേണ്ടവര്‍ക്കു കിട്ടുകയും ചെയ്യും. എല്ലാ അത്യാവശ്യ പ്രസ്ഥാനങ്ങള്‍ക്കും കരുതല്‍ ഫണ്ട് ഉണ്ട് ഏതാനും ആഴ്ചകള്‍ മുന്നോട്ടുപോകുന്നതിന് .

എല്ലാ രാജ്യങ്ങളും ഭരണകൂടങ്ങളും വര്‍ഷാവര്‍ഷം ബജറ്റ് അവതരിപ്പിക്കും,   പാസ്സാക്കും അതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഗവെര്‍ന്മെന്‍റ്റ് പണം ചിലവഴിക്കുന്നത്. അമേരിക്കയില്‍ ഏതാനും വര്‍ഷങ്ങളായി ഓരോ വര്ഷ  ബജറ്റ് പാസ്സാകുന്നില്ല പലേ രാഷ്ട്രീയ കാരണങ്ങളാല്‍.
ഇവിടെ സംഭവിക്കുന്നത് ഇടക്കാല ബജറ്റുകള്‍ പാസ്സാക്കി മുന്നോട്ട് പോവുകയാണ്.  കഴിഞ്ഞ ഇടക്കാല ബജറ്റ് പാസ്സാക്കിയത് ഡിസംബര്‍ ആദ്യ ആഴ്ച. ആ ബജറ്റിന്‍റ്റെ കാലാവധി ജനുവരി 19 തിയതി പാതിരക്കു തീരും. ഹൌസ് ഓഫ് റെപ്രസന്‍റ്റേറ്റിവ്‌സ് ബജറ്റ് പാസാക്കി എന്നാല്‍ സെനറ്റു കൂടി പാസ്സാക്കിയെങ്കിലേ നിയമമാകൂ.

ഹൗസില്‍ പാസ്സാകുന്നതു പോലെ സെനറ്റില്‍ പാസ്സാകുക അത്ര എളുപ്പമല്ല കാരണം ഒരു സാധാരണ ഭൂരിപഷം പോരാ ബജറ്റ്ബില്‍ പാസ്സാകുന്നതിന് . മൂന്നില്‍ നാല് മെജോറിറ്റി ആവശ്യം.  അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കില്ല. ആയതിനാല്‍ 10 ഡെമോക്രാറ്റ് സെനറ്റേഴ്‌സ്കൂടി അനുകൂലിക്കേണ്ടയിരിക്കുന്നു. എന്നാല്‍ ഡെമോക്രാറ്റ് നേതാവ് 
ചക് ഷുമര്‍  ബില്‍ പാസാക്കുന്നതിന് എതിരാണ്.  ട്രംപ് ഇന്നലെയും കൂടിക്കാഴ്ച നടത്തി ഇങ്ങനൊരു അവസ്ഥ വരാതിരിക്കുന്നതിന്. 

എന്തായാലും ഈ ഷട്ട് ഡൌണ്‍ എന്ന ഡെമോക്ലിസിന്‍റ്റെ വാള്‍ അമേരിക്കന്‍ ജനതക്കു പുതുമയല്ല. എല്ലാ പ്രെസിഡന്‍റ്റുമാരുടേയും കാലങ്ങളില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഇതുപോലുള്ള അടച്ചുപൂട്ടല്‍ നടക്കാറുണ്ട്. പലതും ഏതാനും ദിനങ്ങള്‍ നീണ്ടു നില്‍ക്കും. എന്‍റ്റെ ഓര്‍മ്മയില്‍ പ്രസിടന്‍റ്റ് ക്ലിന്‍റ്റന്‍റ്റെ സമയം ഒരു നീണ്ടഷട്ട് ഡൌണ്‍  6 ആഴ്ചകള്‍ നീണ്ടുനിന്നു.

പലപ്പോഴും പാര്‍ട്ടികള്‍ തമ്മില്‍ ബജറ്റിന്‍റ്റെ കാര്യത്തില്‍ ഇടയുന്നത് എത്രമാത്രം പണം ഓരോ ഏജന്‍സികള്‍ ചിലവാക്കണം എന്ന വിഷയത്തെ പ്പിടിച്ചാണ്. റിപ്പബ്ലിക്കന്‍സ് കുറക്കുവാന്‍ ശ്രമിക്കും. ഡെമോക്രാറ്റ്‌സ് അതിനെതിരും. ഈ തര്‍ക്കം ഷട്ട് ടൗണില്‍ എത്തും. രണ്ടുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തും. ഈ രാഷ്ട്രീയ നാടകം കുറച്ചുദിനങ്ങള്‍ മുന്നോട്ട് പോകും അത്രമാത്രം.

ഇപ്രാവശ്യം പ്രസിടന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് എന്ന പേരു തന്നെ ഡെമോക്രാറ്റ്‌സിന്‍റ്റെ പലേ  പ്രവര്‍ത്തകര്‍ക്കും അനേകം ലിബറല്‍ ചിന്ധാഗതിക്കാര്‍ക്കും ചോറിലെ കല്ലുപോലാണ്. ആയതിനാല്‍ ഇവര്‍ നോക്കുന്നത് ഈ ഷട്ട്‌ ഡൌണ്‍ മറ്റൊരായുധം കൂടി ആക്കുവാന്‍ പറ്റുമോ ഇയാളെ വേഗം ഇറക്കിവിടുവാന്‍. C N N, ട്രംപിനെ കുറ്റപ്പെടുത്തുന്നതിനു പറ്റുന്ന പരാതിക്കാരെ തിരഞ്ഞു പിടിച്ചു നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കും.

മുകളില്‍ സൂചിപ്പിച്ചതു പോലെ ട്രംപ് ആന്‍ഡ് ചക്ക് നാട്യം (ഷോ) ഏതാനും ദിനങ്ങള്‍ വാഷിംഗ്ടണ്‍ D C ല്‍ നടമാടും മാധ്യമങ്ങളും അവരുടെ പടിക്കല്‍ ഉറങ്ങുന്ന അനേക പണ്ഡിതര്‍ അഥവാ ചിലക്കുന്ന തലകള്‍ ഇതെല്ലാം അവലോകനം നടത്തി കുളമാക്കും. പൊതുജനം ഒന്നും ശ്രദ്ധിക്കാതാകുമ്പോള്‍ നാട്യക്കാര്‍ നാടകം അവസാനിപ്പിക്കും. ബജറ്റും പാസാകും. ഇതില്‍ ആരും ജയിക്കുവാന്‍ പോകുന്നില്ല.  പൊതുജനത്തെ കളിപ്പിക്കുക എല്ലാരാഷ്ട്രീയക്കാരുടേയും നേരംപോക്കാണല്ലോ.
Join WhatsApp News
Boby Varghese 2018-01-20 09:11:04
This shut down is for about 600,000 Mexican kids. They are citizens of Mexico.They are here illegally. The Democrats and Chuckie Schumer prefer them to 335 million Americans.
മത്തായി അപ്പച്ചൻ 2018-01-20 10:07:12
കുന്തറ ഒന്നാം വാർഷീകം ആഘോഷിക്കാൻ വാഷിഗ്ടണിൽ പോയിരിക്കുകയാണ് . അവിടാണെങ്കിൽ ട്രംപ് ഇന്നലെ രാത്രിയിൽ സ്ഥലം വിട്ടു .
എന്ത് പറയാനാ എന്റെ എന്റെ സോഷിയൽ സെക്യൂരിറ്റി   മെഡികെയർ എല്ലാം വെള്ളത്തിൽ . ഇയാളു പറയുന്നു ഇത് ലോകാവസാനം അല്ലെന്ന്. ട്രംപ് അയാളുടെ തരികിടകൾ എല്ലാം കൂടി ഈ രാജ്യം കുട്ടിച്ചോറാക്കും 

impeach Trump 2018-01-20 10:26:20
Boby,  it is time to quit.  Trump will soon be gone.
Youth Movement 2018-01-20 19:29:59
ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന മലയാളികളുടെ ശ്രദ്ധക്ക്! 
സ്ത്രീകൾ ഒന്നാകെ ഇളകീട്ടുണ്ട്. ഇതിൽ പല ട്രമ്പിനെ സപ്പോർട്ട് ചെയ്യുന്ന പല മലയാളികളുടെയും ഭാര്യമാരും പെൺമക്കളും ഇതിൽ ഉണ്ടെന്നുള്ളതാണ് ഇതിന്റെ മറ്റൊരു വിരോധാഭാസം.  അതുകാരണം എത്രയും പെട്ടെന്ന് കാലുമാറി എഴുത്തിന്റെ ശൈലി മാറ്റുന്നതായിരിക്കും നല്ലത് . പെൺ ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ . ഒന്നുകിൽ സ്ത്രീകളുടെ കൂടെ നിന്ന് അനീതിക്കെതിരെ യുദ്ധം ചെയ്യുക അല്ലെങ്കിൽ ട്രംപിനെപ്പോലെ സ്വന്തം ഈഗോയ്ക്ക് വേണ്ടി യുദ്ധം ചെയ്തു നാറുക. ഓരോ പോൺ സ്റ്റാറുകൾ ഒക്കെ പുറത്തേക്ക് വരാൻ തുടങ്ങീട്ടുണ്ട് 
മാനം പോയിട്ട് എന്തിനാ ചേട്ടന്മാരെ പണം .  ഏതായാലും നിങ്ങളുടെ മാർഗ്ഗങ്ങൾ പിന്തുടരാൻ ഞങ്ങളെ കിട്ടില്ല .  

Proud US Citizen 2018-01-20 12:39:44

From when onwards US Citizens second, and Mexican illegal immigrants first?

Pure blackmailing. Oh my God…give illegal immigrants preference then we will pass budget. How can someone think/act that way? Ever heard of?

President Trump should take a stern stand on this. First preference always to this Country, Citizens, their day today life. Then let citizens talk about illegal immigrants.

Independent 2018-01-20 20:19:52
കുട്ടികളെ തട്ടിക്കൊണ്ടു പോയി മേചനദ്രവ്യം കൊടുത്താൽ മോചിപ്പിക്കാം എന്ന് പറയുന്ന കൊള്ളക്കാരും  

ഇല്ലീഗൽസ്നു അമേരിക്കൻ പൗരത്വം കൊടുത്താലേ ബജറ്റ് പാസ്സാക്കു എന്ന് പറയുന്ന പാർട്ടിയും തമ്മിൽ എന്ത് വത്യാസം

ഇവന്മാരെല്ലാം കൂടി ട്രംപിനെ 2020ലും പ്രസിഡന്റ് ആക്കിയേ അടങ്ങൂ എന്നാ തോന്നണെ
Impeach Trump 2018-01-20 21:07:59
ഇൻഡിപെൻഡന്റ് എങ്ങനെ വന്നു എന്ന് എല്ലാവര്ക്കും അറിയാം . മെക്സിക്കോ വഴി ഇപ്പറെ കേറി കഴിഞ്ഞപ്പോൾ ആൾ മിടുമിടുക്കൻ. ഇപ്പോൾ ബാക്കിയുള്ളവർ എല്ലാം ഇല്ലീഗൽ,  ഇല്ലീഗൽ ഇല്ലെങ്കിൽ അണ്ണൻ എങ്ങനാ ഓറഞ്ചു ജ്യൂസ് അടിക്കുന്നത്, ആപ്പിൾ മേടിച്ചു തിന്നുന്നത് ?  റിപ്പുബ്ലിക്കൻറെ ഓറഞ്ചു തോട്ടത്തിലും ആപ്പിൾ തോട്ടത്തിലും മുന്തിരി തോട്ടത്തിലും ജോലി ചെയ്യാൻ ഇല്ലീഗൽസ്. അത് കഴിയുമ്പോൾ തീട്ടക്കുഴി . നിന്റെ എല്ലാം ഗതി ഇതുതന്നെ. ട്രംപിന്റെ രാജ്യത്ത് നിന്നൊക്കൊന്നും ഒരു രക്ഷയുമില്ല, പെട്ടി പാക്ക് ചെയ്‌തു വച്ചോ. അതല്ലെങ്കിൽ ഇവനെ അടിച്ചു പുറത്താക്കാൻ പെണ്ണുങ്ങൾക്കൊപ്പം നില്ക്കു . ഇതെവിടെന്നെടാ ഇത്രയും പെണ്ണുങ്ങൾ .  ട്രംപ് റഷ്യക്ക് കടന്നെന്ന തോന്നുന്നേ. പോൺ സ്റ്റാർ വരെ പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട് 

നിഷ്പക്ഷ നിരീക്ഷകൻ 2018-01-21 12:01:01
പ്രതികരണങ്ങൾ കഴിഞ്ഞ ആഴ്ചയിൽ

ഹിലരി/ഒബാമക്ക് വേണ്ടി വാദിക്കുന്നവരും ട്രംപ് അനുകൂലികളും തമ്മിലുള്ള നീണ്ട വാദപ്രതിവാദമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഹൈ ലൈറ്റ്.

ക്ലാസ്സി വാക്കുകൾ കൊണ്ട് തങ്ങളുടെ ഐഡിയോളജി ഒരു ഭാഗം വിവരിച്ചപ്പോൾ,  'തീട്ടകുഴി തീട്ടകുഴി' എന്ന് മാത്രമായിരുന്നു ട്രംപ് വിരോധികളുടെ തറ തർജിമയും ആവർത്തനവും

ഒരു വിഭാഗം പ്രതികരണങ്ങളിൽ സ്വന്തം പേരെഴുതാൻ ധൈര്യം കാണിച്ചപ്പോൾ, പേരിലെന്ത് ഇരിക്കുന്നു എന്നായിരുന്നു മറുഭാഗത്തിന്റെ വാദം

എഡിറ്ററുടെ 'വെട്ടിഒട്ടിക്കൽ അധികം വേണ്ട എന്ന നിർദേശം', ചെറുകഥയായി വന്നത് രസകരമായി.
വല്യേച്ചി, നിരണം 2018-01-22 09:34:57
കുഞ്ഞനുജന്മാരെ, 

നിങ്ങൾ ആരെയാണ് തോൽപിക്കാൻ ശ്രമിക്കുന്നത്? അമേരിക്കൻ പ്രസിഡണ്ട് തോറ്റാൽ അമേരിക്ക തോറ്റു. അമേരിക്ക തോറ്റാൽ അമേരിക്കയിലെ ജനങ്ങൾ തോറ്റു. നിങ്ങളും ഞാനും തോറ്റു. അതുകൊണ്ടു ഇരിക്കുന്ന കൊമ്പു മുറിക്കാതെ.

എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് എഴുതാംന്ന് വിചാരിച്ചു, അതാ എത്ര നാളും ഒന്നും എഴുതാതിരുന്നത്. വല്യേച്ചി എത്രയോ കഷ്ടപ്പാടുകൾ താണ്ടി ഇവിടെ വന്നു, അനുജത്തിമാരെ പഠിപ്പിച്ചു, നിങ്ങളെ അവർക്ക് കല്യാണം കഴിപ്പിച്ചുകൊടുത്തു, ഒരു കഷ്ടപ്പാടും അറിയിക്കാതെ അവരുടെ  സാരിത്തുമ്പിൽ കെട്ടി ഇവിടെ കൊണ്ടുവന്നു. അമേരിക്ക എന്ന് എഴുതിക്കാണാൻ പോലും യോഗ്യത ഇല്ലാത്തവർ, പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ ആവരുത്.

അമേരിക്ക തിരഞ്ഞെടുത്തതാണ് ട്രംപിനെ. അമേരിക്കയുടെ പ്രസിഡന്റ് ആണദ്ദേഹം.  ഇനി മൂന്നു വർഷം കഴിഞ്ഞാൽ വീണ്ടും ഇലക്ഷൻ വരും. അതുവരെ കാത്തിരിക്കുക. നിവൃത്തിയുണ്ടെങ്കിൽ അനാവശമായി ചീത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കുക. 
Titus Thiruvananthapuram 2018-01-22 11:40:42
വല്യേച്ചി... ഇതിലും ഭേദം ചാണകവെള്ളം മുക്കിയ ചൂലിനടിക്കുകയായിരുന്നു. ശത്രുക്കളെപോലും ഇങ്ങനെ നാണം കെടുത്തല്ലേ എൻറെ ആറ്റുകാൽ ഭഗവതീ. വെറുതെയല്ല അവരാരും സ്വന്തം പേരിൽ ഒരു പ്രതികരണവും നടത്താത്തത്‌.

ഞാൻ എൻറെ സ്വന്തം വർക്ക് വിസയിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വന്നതാണ്. എത്രയോ ഇലക്ഷനുകൾ വന്നു പോയി. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ പ്രെസിഡൻറ് എല്ലവരുടെയുമാണ്. ചിലർക്ക് അത് മനസിലായില്ല ഇതുവരെ എന്നുതോന്നുന്നു.
വല്ല്യേച്ചി, നിരണം 2018-01-22 12:54:06
നാണമില്ലാത്തവന്മാരുടെ മുഖത്ത് ചാണകവെള്ളം അല്ല വേറെ എന്തൊഴിച്ചിട്ടും പ്രയോജനം ഇല്ല.  പിന്നേം കുറച്ചുകൊണ്ടിരിക്കും . ശരിയാണ് ടൈറ്റസ് (അതെന്റെ പട്ടിയുടെ പേരുംകൂടിയാണ് ) ഇലക്ഷൻ കഴിഞ്ഞാൽ പ്രസിഡണ്ട് എല്ലാവരുടെയുമാണ് . പക്ഷെ ഇയാളെ സ്ത്രീകളും പെണ്പിള്ളാരും ഉള്ള കുടുംബത്തിൽ കേറ്റാൻ കൊള്ളില്ല . പിന്നെ കുന്തറക്കും തനിക്കും പെണ്ണും പെടക്കോഴിയുമില്ലായിരിക്കും. അതുകൊണ്ട് ഇങ്ങനെ അമ്മയാകാൻ പ്രായമുള്ള ചേച്ചിമാരെ കളിയാക്കി നടക്കാമല്ലോ. എന്നാൽ അങ്ങനെയാവട്ടെ . എനിക്ക് വേറെ പണിയുണ്ട് . പിന്നെ നിങ്ങളെപ്പോലെ ഉറക്കമില്ലാത്തവന്മാർക്ക് ഇങ്ങനെ ഗവന്മെന്റ് അടച്ചോ തുറന്നോ എന്ന് ഒക്കെ നോക്കി ഇടക്കിടയ്ക്ക് ഇതുപോലെ ചീഞ്ഞ  ഒരെണ്ണം എഴുതിവിട്ട് ഒരാവാർഡൊക്കെ വാങ്ങി ഇരുന്നാൽ മതിയല്ലോ. അവിടെ പാതിരാ ആയിക്കാണുമല്ലോ ? പോയി കാലിന്റെ ഇടയിൽ കയ്യും വച്ച് ഉറങ്ങാൻ നോക്ക് 

American Malayalee 2018-01-22 13:42:09
എനിക്ക് റഷ്യയുമായി ഒരു കോളൂഷനും ഇല്ല എന്ന് ഒരു മിനിറ്റിൽ എട്ട് പ്രാവശ്യം ട്രംപ് പറയുന്നത്പോലയാണ്  ടൈറ്റസ് ഞാൻ വർക്ക് വിസയിൽ വന്നതാണ് എന്ന് പറയുന്നത്. എന്നെ കണ്ടാൽ കിണ്ണം കട്ടതാണോ എന്ന് ചോദിക്കുന്നതു പോലുണ്ട് .  താൻ വാ തുറന്ന് സംസാരിക്കാതിരിക്കുന്ന്താണ് നല്ലത് . തന്റെ സമയം ശരിയല്ല . കണ്ടില്ലേ ചുമ്മാ വല്യേച്ചിയുടെ കയ്യിൽ നിന്ന് അടി മേടിക്കുന്നത് . 

Tomy K Vettiyathu 2018-01-22 13:45:23
എവിടെയായിരുന്നു വല്യേച്ചി ഇതുവരെ? 
പേരില്ലാത്തവർ കിടന്നു മേയുവായിരുന്നു, ഇനി നിറുത്തും എന്ന് പ്രതീക്ഷിക്കാം. 

ഒരുത്തൻ ചേച്ചീടെ പേരിൽ ഒരു കള്ള കമന്റ് ഇട്ടിട്ടുണ്ട്. കണ്ടാൽ അറിയാം രണ്ടു ഭാഷയാണെന്ന്.
അവനു ഒരു ചെറിയ ഡോസ്‌കൂടി കൊടുക്കണേ.....
വെറുതെ പേടിപ്പിച്ചു വിട്ടാൽ മതി, അസുഖം ഭേദമായിക്കോളും 

ട്രംപ് അമേരിക്കയുടെ പ്രസിഡന്റാണ്, നമ്മുടെ പ്രസിഡന്റാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക