Image

നന്മയുടെ തണല്‍ വിരിക്കുന്നൊരു വന്‍മരമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

സ്വന്തം ലേഖകന്‍ Published on 20 January, 2018
നന്മയുടെ തണല്‍ വിരിക്കുന്നൊരു വന്‍മരമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍
നന്മയുടെ തണല്‍ വിരിക്കുന്നൊരു വന്‍മരമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ വളരുന്നു.വിജയം കൈപ്പിടിയില്‍ ഒതുക്കി അതിന്റെ മധുരം സഹജീവികള്‍ക്ക് പകര്‍ന്നു നല്‍കി ഊഖി ദുരിതം വീഴ്ത്തിയ അടിമലത്തുറ എന്ന തീരദേശത്ത് വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ആവേശത്തിന്റെ ആനന്ദത്തിന്റെ ലോകം തീര്‍ത്തു

ഓഖി ദുരിതബാധിതര്‍ക്ക് ആശ്വാസം എന്നോണം അവിടുത്തെ ആറു കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കി. വിദ്യാഭ്യാസ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം എം പി സുരേഷ് ഗോപി നിര്‍വഹിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി ലിബു, ഗ്ലോബല്‍ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ഷീല നെല്‍സണ്‍, ഗ്ലോബല്‍ മീഡിയ കോഡിനേറ്റര്‍ സിന്ധു സജീവ്, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡന്റ് ടെറി തോമസ് ഓസ്ട്രിയ യൂണിറ്റ് പ്രസിഡന്റ് തോമസ്പടിഞ്ഞാറക്കലായില്‍, യൂറോപ്പ് പി.ആര്‍.ഒ. സിറോഷ് ജോര്‍ജ്, കേരള സൗത്ത് സോണ്‍ സെക്രട്ടറി സാവിത്രി പിള്ളൈ, തിരുനെല്‍വേലി കോഡിനേറ്റര്‍ ഋഷികേശന്‍ നമ്പൂതിരി പ്പാട്, ഉെ്രെകന്‍ മെമ്പര്‍ അലക്‌സ് തോമസ്, ദുബായ് യൂണിറ്റ് മെമ്പര്‍ ഇഷ, സൗത്ത് സോണ്‍ മെമ്പര്‍ സുധീഷ്, നോര്‍ത്ത് സോണ്‍ മെമ്പര്‍ മാത്യു സെബാസ്റ്റ്യന്‍, സെന്‍ട്രല്‍ സോണ്‍ മെമ്പര്‍ സാന്റി മാത്യു തിരുവനന്തപുരത്തു നിന്നും ദീപു കൂടാതെ 33രാജ്യങ്ങളില്‍ നിന്നായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധികള്‍,അടിമലത്തുറ പാരിഷ് വികാരി ഫാ :ജെറാള്‍ഡ് സാവിയോ, തിരുവനന്തപുരത്തു നിന്നു ഫാ:കുര്യാക്കോസ് പള്ളിക്കുന്നേല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഹസ്സന്‍ റസാഖ്, ഉടന്‍ പണം ടീം, അടിമലതുറയിലെ നാട്ടുകാര്‍.നിറഞ്ഞ സദസ്സില്‍ നാം ആ പുണ്യ കര്‍മ്മം ചെയ്തു തീര്‍ത്തു.

ആ നാടിനു വേണ്ടി നാം ഉടന്‍ പണം ടീമിനോട് ഏറ്റുമുട്ടി. അവതാരകര്‍ മാത്തുവും, കല്ലുവും. ചോദ്യത്തെ നേരിട്ട് ഗ്ലോബല്‍ ചെയര്മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി ലിബു എന്നിവര്‍. കിട്ടുന്ന പണത്തിനൊപ്പം 25000കൂടെ ചേര്‍ത്തു അടിമലത്തുറയിലെ ഓഖി റിലീഫ് ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചുറപ്പിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒടുവില്‍ വിജയിച്ചു നേടിയത് 50000. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രഖ്യാപിച്ച തുകയും ചേര്‍ത്തു നാം അത് ഓഖി റിലീഫ് ഫണ്ടിലേക്ക് നല്‍കി മറക്കാനാവാത്ത നിമിഷങ്ങള്‍ നെഞ്ചിലേറ്റി നാം മടക്കയാത്രക്കൊരുങ്ങുമ്പോള്‍ ഓരോ അടിമലതുറക്കാരന്റെയും മനസ്സില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നാമം പതിഞ്ഞു കഴിഞ്ഞിരുന്നു. ഇനിയും പൂര്‍ത്തിയാക്കാനുള്ള കര്‍ത്തവ്യങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ സുഖമുള്ള ഭാരത്തിലേക്കു ഓരോ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകന്റെയും മടക്കയാത്ര.
നന്മയുടെ തണല്‍ വിരിക്കുന്നൊരു വന്‍മരമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക