Image

ലോകസാമ്‌ബത്തികഫോറത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി പങ്കെടുക്കില്ല

Published on 21 January, 2018
ലോകസാമ്‌ബത്തികഫോറത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിക്കുന്ന ലോകസാമ്‌ബത്തികഫോറത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി പങ്കെടുക്കില്ല.

ഫിബ്രുവരി ഒന്നിന്‌ അവതരിപ്പിക്കേണ്ട യൂണിയന്‍ ബജറ്റിനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലായതിനാലാണ്‌ സാമ്‌ബത്തിക ഫോറത്തില്‍ പങ്കെടുക്കേണ്ടെന്ന്‌ ധനമന്ത്രി തീരുമാനിച്ചത്‌. മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന പൂര്‍ണബജറ്റാണ്‌ ഈ വര്‍ഷത്തേത്‌ എന്നതിനാല്‍ വലിയ പ്രാധാന്യമാണ്‌ ബജറ്റിനുള്ളത്‌.

അതേസമയം ധനമന്ത്രിയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ദാവോസിലെത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക