Image

വാര്‍ത്താസ്രോതസുകളുടെ വിശ്വാസ്യത; ഫെയ്‌സ്ബുക്ക് സര്‍വേ വിവരങ്ങള്‍ ഉപയോഗിക്കും

Published on 21 January, 2018
വാര്‍ത്താസ്രോതസുകളുടെ വിശ്വാസ്യത; ഫെയ്‌സ്ബുക്ക് സര്‍വേ വിവരങ്ങള്‍ ഉപയോഗിക്കും

ബര്‍ലിന്‍: വ്യാജ വാര്‍ത്തകള്‍ക്കെതിരായ കൂടുതല്‍ നടപടികളുമായി ഫെയ്‌സ്ബുക്ക് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ വാര്‍ത്തകളുടെ സ്രോതസുകള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാര്‍ത്താ സ്രോതസുകളുടെ വിശ്വാസ്യത നിശ്ചയിച്ച് മുന്‍ഗണനാക്രമം തയാറാക്കുക. ഇതുവഴി സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഓരോ വാര്‍ത്തയുടെ വിശ്വാസ്യതയെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുമെന്നും ഫെയ്‌സ്ബുക്ക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവുമായ മാര്‍ക്ക സുക്കര്‍ബര്‍ഗ് പറയുന്നു.

ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡില്‍ വരുന്ന കാര്യങ്ങളില്‍ നാലു ശതമാനമേ ഇനി വാര്‍ത്തകളുണ്ടാകൂ എന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. ഇപ്പോഴിത് അഞ്ച് ശതമാനമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക