Image

സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് സമ്മേളനം ജൂണ്‍ 8 മുതല്‍ 10 വരെ

ഡോ. മാത്യു വൈരമണ്‍ Published on 22 January, 2018
സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് സമ്മേളനം ജൂണ്‍ 8 മുതല്‍ 10 വരെ
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സിന്റെ 2018-ലെ സമ്മേളനം ജൂണ്‍ 8 മുതല്‍ 10 വരെ ക്യാമ്പ് കോപ്പാസ്, ഡെന്റണ്‍, ടെക്‌സസില്‍ വച്ചു നടത്തുന്നതാണ്. ഹബക്കുക്കില്‍ നിന്നു "സങ്കീര്‍ണ്ണമായ സമയങ്ങളില്‍ ശക്തമായ വിശ്വാസം' എന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ പ്രസംഗ വിഷയം. ക്രിസ്‌ഷോര്‍ഡര്‍, സാമുവേല്‍ ബി. തോമസ് മധുര എന്നിവരാണ് പ്രധാന പ്രസംഗകര്‍. സാമുവേല്‍ തോമസ് സെക്രട്ടറി, അലക്‌സാണ്ടര്‍ ഡാനിയേല്‍ ട്രഷറര്‍, ജെയേഷ് കുര്യാക്കോസ് അസിസ്റ്റന്റ് ട്രഷറര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

സൗത്ത് വെസ്റ്റിലെ ബ്രദറന്‍ സഭകളുടെ വളരെ പ്രമുഖമായ കോണ്‍ഫറന്‍സാണ് സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ്. അമേരിക്കയിലെ സൗത്ത് വെസ്റ്റിലുള്ള സംസ്ഥാനങ്ങളിലെ സഭകള്‍ കൂടാതെ മറ്റു സ്റ്റേറ്റുകളില്‍ നിന്നും ഗള്‍ഫ്, ഇന്ത്യ മുതലായ രാജ്യങ്ങളില്‍ നിന്നുമുള്ള ധാരാളം ബ്രദറന്‍ വിശ്വാസികള്‍ കുടുംബമായി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://southwestbrethren.org/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക