• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ആരാണുവരുന്നത് ? (നാട്ടില്‍നിന്നും) (വീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

EMALAYALEE SPECIAL 23-Jan-2018
നിങ്ങള്‍ ഒരു കാര്യം നേടിയെടുക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ലക്ഷത്തിലെത്താന്‍ നിങ്ങള്‍ക്കൊപ്പം ഈ പ്രപഞ്ചം മുഴുവന്‍ ഉണ്ടാകും. വിശ്വപ്രശസ്തനായ ഒരു എഴുത്തുകാരന്റെ 81 ഭാഷകളിലേക്ക് തര്‍ജമ്മ ചെയ്ത ഒരു പുസ്തകത്തില്‍പറഞ്ഞിരിക്കുന്ന വരികളുടെ എകദേശപരിഭാഷയാണിത്. മലയാളികളുടെ കാര്യം വരുമ്പോള്‍ ഈ വരികളെ ഇങ്ങനെമാറ്റാം. ഏതെങ്കിലും ഒരു മലയാളി ഒരു കാര്യം നേടിയെടുക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അവനെ ആ ലക്ഷ്യത്തിലെത്തിക്കാതിരിക്കാന്‍ മുഴുവന്‍ മലയാളികളും ശ്രമിക്കും.(മുഴുവന്‍ എന്നുകൊണ്ടുദേശിക്കുന്നത് അവനുമായി ബന്ധപ്പെട്ട അവനെ അറിയുന്ന എന്നര്‍ത്ഥത്തില്‍) മൂടിയില്ലാതെ കയറ്റി അയക്കപ്പെടുന്ന ഞണ്ടുകളുടെ കഥ പ്രസിദ്ധമാണല്ലോ? എനിക്ക്‌സാധിക്കാത്തത് നിനക്കും സാധിക്കരുതെന്നു പാവം ഞണ്ടുകള്‍ ചിന്തിക്കുന്നപോലെമലയാളിക്ക് എങ്ങനെ ഞണ്ടിന്റെ മനസ്ഥിതിയുണ്ടായി (crab mentality) എന്നുള്ളത് അതിശയകരം തന്നെ.

എന്നാല്‍ ഇവിടെ അമേരിക്കന്‍ മലയാളികള്‍ തമ്മില്‍തമ്മില്‍ ഞണ്ടു മനസ്ഥിതി കൊണ്ടുനടക്കുന്നെങ്കിലും നാട്ടിലെ മലയാളികളോടുള്ള അവരുടെ മനോഭാവം വ്യത്യസ്തമാണ്.നാട്ടിലുള്ളവര്‍ക്ക് ചികിത്സക്ക് സഹായം നല്‍കുക, അവര്‍ക്ക് വീടുവച്ചുകൊടുക്കുക, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്പഠിക്കാന്‍ പണം നല്‍കുക, അങ്ങനെ അമേരിക്കന്‍ മലയാളിയുടെ സഹായഹസ്തത്തിന്റെ നീളംഅളവറ്റതാണ്. അവരുടെ കരുണാസാഗരത്തിലെ ചിന്താതിരമാലകള്‍ അടങ്ങുന്നില്ല.പടവും പേരും പത്രങ്ങളില്‍ വരാനാണു അങ്ങനെ ചെയ്യുന്നതെന്നു കുബുദ്ധികള്‍ പറയുന്നത് ഗൗനിക്കേണ്ട കാര്യമില്ല.എന്തിനായാലും കുറച്ചു പേര്‍ക്ക് പ്രയോജനമുണ്ടാകുന്നു എന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ കുടിയാന്മാരെകൊണ്ട് പണിയെടുപ്പിച്ച് താമ്പൂലവും ചവച്ച് കാലിന്മേല്‍കാല്‍ കയറ്റിവച്ച് ജീവിച്ച ജന്മികളെപോലെ ബംഗാളികളേയും, ഒറിയക്കാരേയും കൊണ്ടുപണിചെയ്യിച്ച് ഒരു പണിയും ചെയ്യതെ കഴിയുന്ന ഒരു സമൂഹത്തിനു സഹായഹസ്തവുമായി നില്‍ക്കുന്നഅമേരിക്കന്‍ മലയാളിഒരു പരിതാപകരമായ കാഴ്ചയാണ്. സ്വന്തം നാടിനോടും, വീടിനോടും കരുതല്‍ കാണിക്കുന്നമനോഭാവം അനുമോദനാര്‍ഹമെങ്കിലും "തന്നില്ലം പൊരിഞ്ഞു ഊട്ടു കഴിച്ചാല്‍ ഊട്ടുപുര കത്തുമെന്നവര്‍ അറിയാത്തത് ദാന-ധര്‍മ്മങ്ങള്‍ നല്‍കുന്ന അല്‍പ്പായുസ്സായ കീര്‍ത്തിയില്‍ ആക്രുഷ്ടനാകുന്നതകൊണ്ടായിരിക്കാം.ഇവിടെയും സഹായം ആവശ്യമുള്ളമലയാളികള്‍ ഉണ്ട്. സഹായം പണം മാത്രമാകണമെന്നില്ല.ഒരു മലയാളീ സീനിയര്‍ സിറ്റിസണ്‍സമൂഹം ഇവിടെ വളരുന്നു. വൈകി കുടിയേറിയത്‌കൊണ്ട് ജരാ-നര വന്നവരുടെ ഒന്നാം തലമുറയായിരിക്കും ഇതു. അതുകൊണ്ട് അവര്‍ക്ക് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ വലുതായിരിക്കും.ഇതൊന്നും കാണാതെനാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്‍മാത്രം കണ്ടുനെഞ്ചത്തടിച്ച് വിങ്ങിപ്പൊട്ടിവിമാനം കയറിപ്പോയി അവരെസഹായിക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ കൂടിചേരുന്ന ഒരു സമൂഹം ഇവിടെയുണ്ടു. അവര്‍ക്കും ആവശ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടു.

പണ്ടുണ്ടായ ഒരുപ്രവാസക്ഷേമ മന്ത്രാലയം പ്രവാസിക്ക്പാരയായത് എല്ലാവര്‍ക്കും അറിയാം.അമേരിക്കന്‍ മലയാളികള്‍ ഓരോ സംഘടനയും രൂപീകരിച്ച് നാട്ടിലെരാഷ്ട്രീയകാരെ കാണാന്‍ പോകുമ്പോള്‍ തീര്‍ച്ചയാക്കുക മൊത്തം മലയാളികള്‍ക്ക് ഒരു പാര ഉടനെവരും. ത്രീപീസ് സൂട്ട് ധരിച്ച് കയ്യിലും കഴുത്തിലും തിളങ്ങുന്ന സ്വര്‍ണ്ണമാലയുമായി മുന്നില്‍ നില്‍ക്കുന്നവിദേശ മലയാളിയോട് രാഷ്ട്രീയകാരനു സ്‌നേഹമല്ല. എങ്ങനെ ഇവനെപിഴിയാമെന്നാണു. അങ്ങനെ തല പുകയുമ്പോള്‍ പ്രവാസിതന്നെപറയുന്നു. എന്റെ സാറെ ഞങ്ങളൊക്കെ അമേരിക്കന്‍ പൗരത്വം എടുത്തിട്ടു എത്ര കാലമായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എവിടെയാണെന്നുപോലുമറിയില്ല. രാഷ്ട്രീയക്കാരന്റെ കുബുദ്ധിതെളിയുന്നു.ജനങ്ങളെ കഷ്ടപ്പെടുത്താന്‍ നിയമങ്ങള്‍ക്കാണോ ഇന്ത്യയില്‍ പഞ്ഞം. ഒരു സുപ്രഭാതത്തില്‍ അമേരിക്കന്‍ പൗരത്വം എടുത്ത മലയാളി അറിയുന്നു അവന്റെ ഇന്ത്യന്‍ പാസ്സ്‌പ്പോര്‍ട്ട് റദ്ദ്‌ചെയ്തിട്ടില്ലെങ്കില്‍ അതുചെയ്യണം, അതിനു 250 ഡോളര്‍ പിഴയുമടക്കണം. ഒരു പാവം അച്ചായന്റെ വിടുവായത്വം വരുത്തിയവിന.

അതെപോലെ ഇപ്പോള്‍ അമേരിക്കന്‍ മലയാളികളില്‍ ഇവിടത്തെപൗരത്വം സ്വീകരിക്കാത്തവര്‍ നാട്ടില്‍പോയി അവിടത്തെരാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ ശ്രമിക്കുന്നതായി നമ്മള്‍ വാര്‍ത്തകള്‍ വായിക്കുന്നു. ഏതൊ ഒരു വലിയ അപകടം അമേരിക്കന്‍ പൗരത്വമുള്ളമലയാളികള്‍ക്ക് വരാന്‍പോകുന്നു എന്നതിന്റെ സൂചനയായി പൂര്‍വ്വകാല അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ അതിനെകണക്കാക്കാം. പ്രവാസിയെ കബളിപ്പിച്ചും നിയമങ്ങളുടെ പൊരുള്‍ കാട്ടിയുംപണം ചൂഷണം ചെയ്യാനുള്ളദേശിനേതാക്കന്മാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഊരാക്കുടുക്കുകളില്‍വീണുപോകും. അമേരിക്കന്‍മലയാളികള്‍ അമേരിക്കന്‍പൗരത്വം സ്വീകരിച്ചാല്‍ അതില്‍ ഉറച്ചുനില്‍ക്കണം. രണ്ടുവഞ്ചിയിലും കാലിടുന്നവന്റെ ഗതി എന്താണെന്നു എല്ലാവര്‍ക്കുമറിയാം.അതറിയുന്ന സര്‍ക്കാര്‍ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് മുതലായ ചീട്ടുകള്‍ ഇറക്കി പ്രവാസിയെ ഞെട്ടിപ്പിക്കുന്നു.തുരുപ്പ് ചീട്ടു എപ്പോഴും ദേശീയനേതാക്കന്മാരുടെ കയ്യിലാണ്, പ്രവാസികള്‍ അവര്‍ക്കുവെറും ഏഴാംകൂലികള്‍.

അതേപോലെതന്നെയാണു ഇവിടെയുള്ളവരെ അംഗീകരിക്കാതെ നാട്ടില്‍നിന്നും പ്രശസ്തരെകൊണ്ടുവരുന്ന പ്രവണത. അറുപതുകളുടെ പകുതിമുതല്‍ കുടിയേറ്റം ആരംഭിച്ച മലയാളി ഇവിടെ ഒരു കൊച്ചുകേരളം സ്രുഷ്ടിച്ചിട്ടുണ്ടു.!!

കല-സാഹിത്യം-വ്യവസായം-വിദ്യാഭ്യാസം- ഉദ്യോഗം ഇവയിലെല്ലാം ഒരു വിധത്തില്‍ സ്വയംപര്യാപ്തതനേടിയിട്ടും ഇവിടെയുള്ള മലയാളികളെ അംഗീകരിക്കാനും ആദരിക്കാനും മനസ്സില്ലാതെ നമ്മുടെ ആഘോഷങ്ങളില്‍ അല്ലെങ്കില്‍ പൊതുയോഗങ്ങളില്‍ പങ്കുകൊള്ളാന്‍ അഥവാ അതിനെ മഹത്തരമാക്കാന്‍ കേരളത്തില്‍നിന്നും വ്യത്യസ്തമേഖലകളില്‍ അറിയപ്പെടുന്ന (ചിലപ്പോള്‍ ഒരു ചെറിയ സൗഹ്രുദവലയത്തില്‍ ഒതുങ്ങുന്ന) വ്യക്തികളെ കൊണ്ടുവരിക എന്ന ചിന്തക്കടിമകളാണു ഭൂരിപക്ഷം പേരും.നാട്ടില്‍നിന്നും ഒരു മന്ത്രിയേയോ,ഒരു സിനിമതാരത്തെയോ അല്ലെങ്കില്‍ ഏതെങ്കിലും വിശിഷ്ട വ്യക്തിയേയോകൊണ്ടുവരുന്നത് സമ്മേളനത്തില്‍ ആളെക്കൂട്ടാനാണു എന്ന ന്യായം ആരും ചോദ്യം ചെയ്യുന്നില്ല. അതേസമയം "ആരാണുനാട്ടില്‍ നിന്നും''വരുന്നത് എന്നു എല്ലാവരും ചോദിക്കയും ചെയ്യുന്നു. വരുന്നവ്യക്തിയുടെ പ്രഭാവമനുസരിച്ച് സമ്മേളന ഹാള്‍ നിറയുന്നു.ഇതു ഒരു ദുരവസ്ഥയാണു. കാരണം ഈ വിരുന്നുകാരുടെ സന്ദര്‍ശനം കൊണ്ട് പ്രവാസിമലയാളികള്‍ക്ക് ഒരു ഗുണവുമില്ല. വരുന്നവരുടെ പ്രസംഗമോ, അല്ലെങ്കില്‍ സിനിമാതാരങ്ങളുടെ മുഖശ്രീയോ, വനിതാ താരമാണെങ്കില്‍ അവരുടെ മണമോ, ആര്‍ക്കെങ്കിലും ആഹ്ലാദം പകര്‍ന്നിരിക്കമെന്നല്ലാതെ.ശാസ്ര്തം പറയുന്നത് ഘ്രാണത്തിലൂടെ പുരുഷനും സ്ര്തീയും അവരെപ്പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നുവെന്നാണു. ഇണയെ ആകര്‍ഷിക്കാന്‍ പ്രക്രുതിഅവരില്‍നിന്നും വരുത്തുന്ന ഈര്‍പ്പഗന്ധം വായുവില്‍ സഞ്ചരിക്കുമ്പോള്‍ അതു അവരുടെ നാസികകള്‍ പിടിച്ചെടുക്കുന്നു. ഇതുമൂക്കിനകത്തു സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥിയാണു. (vomeronasal).മലയാളി ഉപയോഗിക്കുന്ന ''മണപ്പിച്ച് നടക്കല്‍" വാസ്തവത്തില്‍ ശാസ്ര്തീയമായി തെളിഞ്ഞിട്ടുള്ള ഒന്നാണ്.

പ്രവാസികള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടു. ഫൊക്കാന, ഫോമ തുടങ്ങി മറ്റു മലയാളി സംഘടനകള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നുണ്ട്, കാണാന്‍ ശ്രമിക്കുന്നുണ്ടു. അതിനു അവരുടെ ഭാരവാഹികളെ അനുമോദിക്കാം. നാട്ടില്‍പോയി അവിടെയുള്ളവരെ സഹായിക്കുന്നതിനെക്കാള്‍ നാട്ടില്‍നിന്നും ആരെയെങ്കിലും കൊണ്ടുവരുന്നതിനെക്കാള്‍പ്രവാസികള്‍ക്ക് പ്രയോജനകര്മായ കാര്യങ്ങള്‍ചെയ്യാന്‍ സംഘടനകള്‍ മുന്‍കൈ എടുക്കുന്നതായിരിക്കും ഗുണകരം.നാട്ടിലെ രാഷ്ട്രീയക്കാര്‍ധനികനെന്നധരിക്കുന്ന പ്രവാസിയെ ചൂഷണം ചെയ്യുമെന്ന കാര്യം ഊഹിക്കാവുന്നതാണ്.

ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഇവിടെ അരങ്ങേറുന്ന സാഹിത്യസമ്മേളനങ്ങളില്‍ന്മുഖ്യ അതിഥികളായി നാട്ടിലെ പേരുകേട്ട എഴുത്തുകാരെ കൊണ്ടുവരുന്നു.അവരുടെ സാന്നിദ്ധ്യം കൊണ്ടൊ അവരുടെ ഒന്നോ ഒന്നരയോമണിക്കൂര്‍ ദൈര്‍ഘമുള്ള പ്രസംഗംകൊണ്ടൊ ഇവിടത്തെ എഴുത്തുകാര്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല മറിച്ച് അവരെകൊണ്ടുവരാന്‍ ചിലവാക്കുന്ന പണം ഇവിടത്തെ മലയാളം വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്ക്് കൊടുക്കണം. കാരണം അവരുടെ പ്രസിദ്ധീകരണങ്ങളില്‍ ആണുപ്രവാസി മലയാളി എഴുതുന്നത്. ഇവിടത്തെ എഴുത്തുകാര്‍ക്ക് വായനക്കാരില്ലാത്തതുകൊണ്ട ്പ്രസിദ്ധീകരണങ്ങളെ സഹായിക്കേണ്ടതില്ലെന്ന മുടന്തന്‍ന്യായം മുഴുവന്‍ ശരിയാകണമെന്നില്ല.ഈ ലേഖനത്തിന്റെ ആരംഭത്തില്‍ പറഞ്ഞപോലെ പ്രവാസികളുടെ ഉന്നമന്നത്തിനായി എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുക. അപ്പോള്‍ പ്രക്രുതിയും ഈശ്വരനും ആ യത്‌നത്തില്‍ പങ്കുചേരും. വിജയം സുനിശ്ചിതമാകും. ഐക്യമില്ലാതെ വേറിട്ട്‌നിന്നിട്ട് ഒന്നും നേടാന്‍ കഴിയില്ല.അതേ സമയം നാടേ, നാടേ എന്നു ജപിക്ല് നടന്നിട്ടും ഗുണമില്ല. കാരണം നിങ്ങളും നിങ്ങളുടെ തലമുറയും ജീവിക്കുന്നതും, മരിക്കുന്നതും ഇവിടെയാണു. നാടുനമ്മളെ ചൂഷണം ചെയ്യുന്ന നിയമങ്ങള്‍ ഉണ്ടാക്കാതെ അതില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുക.അങ്ങനെചെയ്യാന്‍ അവര്‍ക്ക് അവസരം കൊടുക്കുന്ന കൂടിക്കാഴ്ചകള്‍ ഒഴിവാക്കുക.

ശുഭം
Read More
Facebook Comments
Comments.
Varughese Abraham Denver
2018-01-25 10:32:49
Sudir Sir, 

You write beautiful articles (always) and the style is superb.
Congratulations!!!
Amerikkan Mollaakka
2018-01-25 09:48:46
ബായനക്കാര് ഒരു കാര്യം മനസ്സിലാക്കിയോ? നാട്ടിൽ നിന്നും ഒരുത്തനെ കൊണ്ട് വരുന്ന കായി
ഇവിടെയുള്ള പത്രങ്ങൾക്ക് കൊടുക്കണമെന്ന്. ഓൻ പറയുന്നതിൽ കാര്യമുണ്ട്. ഏതെങ്കിലും മന്ത്രിയോ, സിനിമ താരമോ, എഴുത്തുകാരനോ ഇവിടെ വന്നു പോയാൽ ഞമ്മക്ക് എന്ത് ഗുണം. അവന്മാരുടെ കൂടെ
ഒരു ഫോട്ടോ. എന്നാൽ കായി ഇവിടെയുള്ള പഹയന്മാർക്ക് കൊടുത്താൽ ഇവിടെയുള്ളവക്ക് ഗുണം. ഇത് ഞമ്മടെ നേതാക്കന്മാര് ഒന്ന് മനസ്സിരുത്തി ചിന്തിക്കണം.
പാപ്പി അപ്പച്ചൻ , ചരൽകുന്നേൽ
2018-01-24 23:23:55
നിങ്ങൾ പറഞ്ഞത് വളരെ സാത്യമാണ് സുധീർ സാറേ .   ഒരു മാസം മുൻപാണ് ഞാൻ അമേരിക്കയിൽ വന്നത് . എന്റെ മക്കളേം കൊച്ചു മക്കളേം ഒക്കെ കാണാൻ .  ഞാൻ എയർപോർട്ടിൽ വന്നപ്പോൾ എന്റെ മകനെ നോക്കി നടക്കുകയായിരുന്നു . അപ്പോഴാണ് കുറെ മലയാളികൾ ഹാരവുമായി വന്നു എന്റെ കഴുത്തിൽ ഇട്ടത്. എനിക്ക് ഒന്നും മനസിലായില്ല . അവരെ ആരേം എനിക്കറിയില്ലായിരുന്നു. ഞാൻ പറഞ്ഞു എന്റെ മകൻ ഉടെനെ വരും എന്നെ വിടാൻ പറഞ്ഞു . അവര് പറഞ്ഞു അങ്ങ്  ഒന്നുകൊണ്ടും വിഷമിക്കണ്ട . ഞങ്ങൾ എത്ര നാളായി അങ്ങയുടെ വരവിനായി നോക്കിയിരിക്കുന്നു . കണ്ടാൽ നല്ല ഒരു എം എൽ എ യുടെ  പ്രൗഢി ഉണ്ട് എന്നൊക്ക അവർ പറയുന്നുണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നെ തൂക്കിയെടുത്ത് കൊട്ടാരം പോലുള്ള ഒരു കാറിൽ കേറ്റി ഇരുത്തി . ഞാൻ അന്ധാളിച്ചു പോയി അതിനകത്ത് ഒരു റെഫ്രിജിറേറ്ററും കള്ളും. അവരെനിക്ക് അതൊഴിച്ചു തന്നു വന്ന ക്ഷീണമല്ലായിരുന്നോ ഞാൻ അതകത്താക്കി . ഉണർന്നപ്പോൾ എന്റെ മുന്നിൽ ഒരുത്തി തുണിയിലാതെ നിന്ന് നൃത്തം ചെയ്യുന്നു ഇടക്ക് അവൾ വന്നു എന്റെ തോളത്ത് ഉരസും. എന്നെ പിടിച്ചുകൊണ്ടുപോയതിൽ ഒരുത്തൻ (കണ്ടാൽ ഏതോ വലിയ സംഘടനയുടെ നേതാവാണെന്ന്  തോന്നും )കുറച്ചു പൈസ കയ്യിൽ തന്നിട്ട് പറഞ്ഞു അടുത്ത തവണ അവൾ വന്നു ഉരസുമ്പോൾ 'പാപ്പി ;എം എൽ എ അത് അവളുടെ ബ്രായ്ക്കകത്ത് കുത്തികേറ്റി വച്ചാൽ മതിയെന്ന് . ഞാൻ ഒച്ച വച്ച് പറഞ്ഞു ഞാൻ എംഎൽ എ യോ മന്ത്രിയോ അല്ല എന്റെ മക്കളെ കാണാൻ വന്ന പാപ്പി യാണെന്ന് . ആരു കേൾക്കാനാ .  പിറ്റേ ദിവസം അവര് പറഞ്ഞും ന്യോയോർക്കിലെ ഒരു മലയാളി അസോസിയേഷൻ മീറ്റിങ് ഉത്‌ഘാടനം ചെയ്യണമെന്ന് . ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല . പകൽ അവന്മാര് എന്നെകൊണ്ടും നടന്നു പടം എടുക്കും . ചാരി നിന്ന് തിരിഞ്ഞു നിന്ന് എന്ന് വേണ്ട .  എന്തൊക്കെയാണ്  എന്ന് എനിക്ക് ഓർമയില്ല.  അവര് ഇടക്കിടക്ക് ഗ്ലാസിൽ വെള്ളം ഒഴിച്ച് തന്നോണ്ടിരിക്കും . അത് ചെന്നാൽ എനിക്ക് ഏതാണ്ട് ബാധ കേറിയതുപോലെയാ , അപ്പോഴാണ് എന്റെ വീടിന്റെ അടുത്തുള്ള ചാണ്ടിയെ ഓർമ്മ വന്നത് . അവൻ എന്റെ അതിരു മാന്തി മാന്തി എന്റെ പറമ്പ് ചെറുതായി കൊണ്ടിരുന്നു . എന്റെ കൂടെ വന്നവർ   പറഞ്ഞത് ഇതുപോലത്തെ തെറി അവരുടെ ജീവിതത്തിൽ കേട്ടിട്ടില്ല എന്നാണ്  അവരു പറഞ്ഞു വൈകിട്ടത്തെ മലയാളി അസോസിയേഷനു ചെല്ലുകമ്പോൾ അതുപോലെ അങ്ങ് പ്രസംഗിച്ചാൽ മതിയെന്ന് . ഒരുത്തൻ ആമയെന്നു പറഞ്ഞിട്ട് എന്റെ പ്രസംഗം അങ്ങ് തുടങ്ങിയാൽ മതിയെന്ന് . എന്തായാലും പ്രസംഗത്തിന് മുൻപ് ഇവന്മാര് എന്തോ കുടിക്കാൻ തന്നു .  അവന്മാരു പറഞ്ഞു പ്രസംഗം പൊടിപൊടിച്ചെന്നു .  എന്തായാലും ആരോ കുറെപ്പേര്  മീറ്റിങ് കഴിഞ്ഞപ്പോൾ  എടുത്തിട്ട് അടിച്ചതായിട്ടൊര്മ്മയുണ്ട് .  പിറ്റേ ദിവസം ഞാൻ അവരോടു പറഞ്ഞു ദയവ് ചെയ്തു എന്നെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്ത് കൊണ്ടാക്കാൻ .  അവർക്കും ഏതാണ്ട് പാകപ്പിഴ പാടിയപോലെ പിറ്റേ ദിവസം ജെ എഫ് കെ എയർപോർട്ടിൽ കൊണ്ട് ചെന്നു വിട്ടു . കയറി ചെന്നപ്പോൾ വേറൊരു കൂട്ടർ ഹാരവും ഇട്ട് ഒരുത്തനെ പൊക്കി കൊണ്ട് പോകുന്നു . ഒരു വിധത്തിൽ ഞാൻ അവിടെ നിന്നും ഓടി. ഒരു നല്ലവനായ മലയാളി (കള്ള് നാറീട്ടു വയ്യ ) എന്നെ രക്ഷിച്ചു എന്ന് പറഞ്ഞാൽ മമ്തയാല്ലോ . അന്നെനിക്ക് ഒരു കാര്യം മനസിലായി കള്ളുകുടിയന്മാർ നല്ലവരാണെന്ന് .  എന്തായാലും തലക്കെട്ട് കൊള്ളാം - ആരാണ് നാട്ടിൽ നിന്ന് വരുന്നത് ? ഇവിടെ ഇങ്ങനെ ഒരു ഗൂഢ സംഘം ഉള്ള വിവരം നാട്ടിലുള്ളവരെ അറിയിക്കേണ്ടത് അത്യാവശ്യമാണ് . എനിക്ക് പറ്റിയ അബദ്ധം ആർക്കും പറ്റാതിരിക്കട്ടെ 
CID Moosa
2018-01-24 21:57:11
ജോൺ ഫിലിപ്പ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു . വിവിദ്യാധരൻ മാസ്റ്ററിന്റെ വിരലടയാളം അസൂയയിൽ പതിഞ്ഞു കിടപ്പില്ലെയെന്നു ഞാനും സംശയിക്കുന്നു. പക്ഷെ ആരെഴുതിയാലും വലിയാലുകളായാലും ഏറ്റവും തറകളായാലും വേണ്ടില്ല അവരുടെകൂടെ ഇരുന്നും നിന്നും കിടന്നും പടം എടുത്ത് ആളാകണം എന്നേയുള്ളു, നക്സൽ കൊലോക്കേസിലെ പ്രതി, സൂര്യനെല്ലി കേസിലെ പ്രതി ഇവരെയെല്ലാം തലയിൽ വച്ച് നടന്നു പടം എടുത്തും പൈസകൊടുത്തും പേരുംപെരുമക്കും വേണ്ടി ആഗ്രഹിക്കുന്ന സമൂഹമായിട്ടുണ്ട് അമേരിക്കൻ മലയാളി സമൂഹം .  പിന്നെ വിദ്യാധരനല്ല ചത്തു പോയവരുടെ വരെ കവിതയും കഥയും പേരുമാറ്റി എഴുതി പൊന്നാടയും പാവാടയൂം പലകയും ഒക്കെ വാങ്ങി  അഴകിയ രാവണന്മാരായി നടക്കാനും ഇവർക്ക് നല്ല തൊലിക്കട്ടിയാണ് . ഇവരെല്ലാം ജെ എഫ് കെ എയർപോർട്ടിൽ എന്നും പോയിരിക്കും " നാട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ" എന്ന് നോക്കി 
john philip
2018-01-24 19:02:03
അസൂയയും, നിരാശയും എഴുതിയ കമന്റിൽ നിന്നും നാട്ടിൽ നിന്നും വലിയ ആളുകൾ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്നു.  അസൂയ പറയുന്നത് നാട്ടിൽ നിന്നും വരുന്നവനെ പാര  വയ്ക്കുന്നവരെ കൈകാര്യം ചെയ്യുമെന്നാണ്. നാട്ടിലെ ആളുകളോട് ഇവിടെയുള്ളവരുടെ സ്നേഹം അപാരം തന്നെ.
  അസൂയയും വിദ്യാധരനും ഒരാളാണോ?? വിദ്യാധരൻ സാർ സൂക്ഷിക്കുക താങ്കളാണെന്നു വായനക്കാർക്ക് തോന്നുംവിധം താങ്കളെ കോപ്പി ചെയ്തു ആളുകൾ എഴുതുന്നു. ഇവിടെയുള്ളവർ വലിയ കോപ്പിയിസ്റ്റ്റുകൾ ആണ്. 

സുധീർ എഴുതിയതിൽ പരിഭവിക്കുന്നവർ ഉണ്ടാകും. സ്റ്റേജിൽ നടക്കാനും ഇരിക്കാനും പ്രസംഗിക്കാനും വലിയ ആളുകളുടെ കൂടെ പടം എടുക്കാനും ആഗ്രഹിക്കുന്നവർ എതിർക്കാതിരിക്കുമോ?
reader
2018-01-24 17:55:44
അതിനു തലക്കെട്ടു മാറ്റിയാല്‍ പോരെ? ഏതു കാലമാടനാ നാട്ടില്‍ നിന്നു വരുന്നത്? 
നിരാശ
2018-01-24 17:46:59
ലേഖനം നിരാശപ്പെടുത്തി. ‘കാലമാടൻ’, ‘ചെരിപ്പുനക്കികൾ’ മുതലായ പ്രയോഗങ്ങൾ കണ്ടില്ല
അസൂയ
2018-01-24 17:31:14
ആരാണ് ഞാനെന്ന് എനിക്കറിയില്ല 
ഊരും പേരും അറിയില്ല 
നാട്ടുകാർ എന്നെ വിളിക്കൊന്നൊരു പേർ 
അസൂയ എന്നാണത് 
കഷണ്ടിയും ഉണ്ട് ഉച്ചിയ്ക്കടിഭാഗം തൊട്ട് 
നെറ്റിത്തടം വരെയുണ്ടത് 
ആരും നാന്നാകുന്നതെനിക്കിഷ്ടമല്ല 
പാര വയ്ക്കും ഉടനടി ഞാൻ 
ആരോ വരുന്നുണ്ട് നാട്ടിൽ നിന്നും 
ആരവം കേൾക്കുന്നുണ്ട് ഞാൻ 
പൂച്ചെണ്ടുമായി ചിലർ എയർപോർട്ടിൽ 
തിക്കുന്നു ഹാരവം ചാർത്തുവാൻ 
ആരെടാ ഇവൻ എന്നൊന്ന് കാണുവാൻ 
നോക്കി ഞാൻ ഞെട്ടിപ്പോയി 
 ഞങ്ങടെ നാട്ടില്ലേ മണികണ്ഠൻ മന്ത്രി 
നാക്കെടുത്താൽ പുളിച്ച തെറിയാലവൻ 
ആറാട്ടു നടത്തും അടിമുടി 
പൊക്കി പിടിച്ചു ഫൊക്കാന പുറത്തിരുത്തി 
വരുന്ന വഴിക്ക് ആമയ്ക്കൊരു തോഴി 
പിന്നെ തെറിവിളി ബഹളം 
ഓടുന്നു ചിലർ അങ്ങോട്ടും ഇങ്ങോട്ടും 
പാടുന്നു ചിലർ പൂരപ്പാട്ടിനീരടി 
കണ്ടിട്ടില്ല ഞാൻ ഇതുപോലരടി
പൂര പറമ്പിലെ തല്ലുപോലുണ്ട് കണ്ടാൽ 
ഓർമ്മയില്ല എനിക്ക് പിന്നെ ഒന്നും 
കണ്ണ്തുറന്നപ്പോൾ കണ്ടത് പ്ലാസ്റ്റർ 
കൈകാലുകൾ മുഴുവനും പ്ലാസ്റ്ററിൽ 
കേട്ടു ഞാൻ ആരോ പറയുന്നത് ദൂരെ 
അസൂയക്കും കഷണ്ടിക്കും മരുന്നിതു തന്നെ  
Mathew V. Zacharia, NEW YORK
2018-01-24 10:14:20
Sudir Panikaveetill. Well deserved article to ponder upon !
Mathew V. Zacharia. NEW ORK.

Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )
ഡോക്ടര്‍ സംസാരിക്കുന്നു - സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട് ഓഫ് ലവ് (ഒരു അവലോകനം)
മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)
പത്തനംതിട്ടയെ രണ്ടാം അയോധ്യയാക്കാന്‍ യോഗി ഇറങ്ങുമ്പോള്‍ (കല)
മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
വിജയത്തിന്റെ വിജയ് ബാബു മാജിക് (മീട്ടു റഹ്മത്ത് കലാം)
പാര്‍ട്ടിക്കോടതികള്‍ നടത്തി, ശിക്ഷകള്‍ വിധിച്ച്, ഒറ്റബുദ്ധികളായ സഖാക്കള്‍ ഇടതുപക്ഷത്തെ നയിക്കുന്നത് എവിടേക്കാണ്?
ഇതൊക്കെയല്ലേ നമ്മള്‍? (മീനു എലിസബത്ത്)
തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട (ഡല്‍ഹികത്ത് : പി.വി.തോമസ്)
ആദിവാസികളെപ്പോലും പറഞ്ഞു പറ്റിക്കുന്ന ഫേസ്ബുക്ക് ഷോ; മഞ്ജു വാര്യരെപ്പോലെയുള്ളവര്‍ പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന കോമഡി ഷോകള്‍
വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും :2 (വാല്‍ക്കണ്ണാടി കോരസണ്‍)
കേരള ക്രിക്കറ്റ് ടീമിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ മോഹം: ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (അഭിമുഖം: ജിനേഷ് തമ്പി)
ആഫ്രോ അമേരിക്കന്‍ ചരിത്രത്തില്‍ക്കൂടി ഒരു യാത്ര (ജോസഫ് പടന്നമാക്കല്‍)
ആയിരം കാതം പിന്നിട്ട മനസുമായി രാജേന്ദ്രന്‍ അമ്പലവയലില്‍ പടിയിറങ്ങി, ആയിരം കൊല്ലിയില്‍ വീണ്ടുമൊരു വസന്തം (രചന, ചിത്രങ്ങള്‍:കുര്യന്‍ പാമ്പാടി)
ടാക്‌സ് ഫയല്‍ ചെയ്‌തോ? ടാക്‌സ് തിരിച്ചു കിട്ടുമോ അതോ അങ്ങോട്ടു കൊടുക്കണോ? (ജെയ്ന്‍ ജേക്കബ്)
ഡിക്ക് ചേനിയുടെ റോളിന് ക്രിസ്റ്റിയന്‍ ബേലിന് ഓസ്‌ക്കര്‍ ലഭിക്കുമോ?- (ഏബ്രഹാം തോമസ്)
ഡോ. ഗാലോയും ഡോ.എം വി പിള്ളയും മലയാളികള്‍ക്ക് ആരാണ് ? (അനില്‍ പെണ്ണുക്കര)
കേരളാ വൈറോളജി ഗവേഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു മനസു വച്ചാല്‍ ഏത് പദ്ധതിയും ഭംഗിയായി നടപ്പിലാക്കാം :മുഖ്യമന്ത്രി പിണറായി വിജയന്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM